17
Apr 2025
Mon
17 Apr 2025 Mon
P K Basheer MLA visits USA

നൃൂയോര്‍ക്ക്: കോമണ്‍ വെല്‍ത്ത് അന്താരാഷ്ട്ര സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി ബഹാമസിലേക്കുള്ള യാത്രാ മധ്യേ പി കെ ബഷീര്‍ എംഎല്‍എ അമേരിക്കയില്‍ സന്ദര്‍ശനം നടത്തി. ഏപ്രില്‍ 28 മുതല്‍ മെയ് 3 വരെ ബഹാമസില്‍ വച്ചു ചേരുന്ന കോമണ്‍ വെല്‍ത്ത് അന്താരാഷ്ട്ര സമ്മേളനത്തില്‍ ഇന്ത്യന്‍ സംഘത്തില്‍ കേരള നിയമ സഭയുടെ പ്രതിനിധിയാണ് പി കെ ബഷീര്‍.
ബഷീറിന്റെ ബഹുമാനാര്‍ഥം അമേരിക്കയിലെ വിവിധ നഗരങ്ങളിലെ കൂട്ടായ്മകളില്‍ കെഎംസിസി നേതാക്കളായ യു എ നസീര്‍, ഇംതിയാസ് അലി, ഷാമില്‍ കാട്ടുങ്ങല്‍, ജൗഹര്‍ ഷാ, കുഞ്ഞു പയ്യോളി, സഫ്വാന്‍ മടത്തില്‍ , നജീബ് എളമരം, ഷെബീര്‍ നെല്ലി, റിയാസ് മണ്ണാര്‍ക്കാട് എന്നിവരും സാമൂഹ്യ പ്രവര്‍ത്തകരായ സമദ് പൊന്നേരി , ഹനീഫ് എരഞ്ഞിക്കല്‍ ഡോക്ടര്‍ ഷാഹുല്‍ ഇബ്രാഹിം, ഉമാ ശങ്കര്‍ നൂറേങ്ങല്‍ റഫീഖ് അഹമ്മദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ലീഗ് ഓഫ് യുണൈറ്റഡ് കേരള അത്ലറ്റ്‌സ് (ലൂക്ക) ഡല്ലസില്‍ സംഘടിപ്പിക്കുന്ന ദേശീയ പിക്കിള്‍ ബാള്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ മത്സരത്തില്‍ ഏപ്രില്‍ 26 ന് മുഖ്യാഥിതിയായി പങ്കെടുക്കുന്ന ബഷീര്‍ അടുത്ത ദിവസം ബഹാമസിലേക്ക് തിരിക്കും. മെയ് നാലിന് അറ്റ്‌ലാന്റയിലെ മലയാളി കൂട്ടായ്മയില്‍ പങ്കെടുത്ത ശേഷം അടുത്ത ദിവസം ബഷീര്‍ ഇന്ത്യയിലേക്ക് മടങ്ങും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>