07
Apr 2025
Fri
07 Apr 2025 Fri
Amit Sha directs chief minister to send back all pakistanis in India

ഇന്ത്യയില്‍ തങ്ങുന്ന എല്ലാ പാകിസ്താനികളെയും തിരിച്ചറിയാനും അവരെ നാടുകടത്താനും മുഖ്യമന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജമ്മുകശ്മീരിലെ പഹല്‍ഗാം ഭീകരാക്രണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ പാക് പൗരന്മാര്‍ക്കുള്ള വിസകള്‍ റദ്ദാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് കേന്ദ്രം എല്ലാ സംസ്ഥാനങ്ങളും ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പഹല്‍ഗാം ഭീകരാക്രണത്തില്‍ പാകിസ്താന് പങ്കുണ്ടെന്നതിന്റെ തെളിവുണ്ടെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. ഇന്ത്യയിലുള്ള എല്ലാ പാകിസ്താനികളുടെയും വിസ ഏപ്രില്‍ 27ന് അസാധുവാകും. മെഡിക്കല്‍ വിസകളിലുള്ളവര്‍ക്ക് അധികമായി 48 മണിക്കൂര്‍ കൂടി അനുവദിക്കുമെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു.

സിന്ധു നദീ ജല കരാറും ഇന്ത്യ റദ്ദാക്കുകയുണ്ടായി. അട്ടാരി-വാഗ അതിര്‍ത്തി അടയ്ക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം പാകിസ്താനും വിസ റദ്ദാക്കല്‍, അതിര്‍ത്തി അടയ്ക്കല്‍, ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വ്യോമപരിധി നിരോധിക്കല്‍ തുടങ്ങിയ നടപടികള്‍ പ്രഖ്യാപിച്ചിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക