18
Apr 2025
Wed
18 Apr 2025 Wed
Indian entrepreneur kills wife and son then committed suicide

യുഎസില്‍ ഇന്ത്യന്‍ സംരംഭകന്‍ ഭാര്യയെയും മകളെയും വെടിവച്ചുകൊന്ന് ജീവനൊടുക്കി. റോബോട്ടിക്‌സ് വിദഗ്ധനും ഹോളോവേള്‍ഡ് സ്ഥാപകനുമായ ഹര്‍ഷവര്‍ധന കിക്കേരി(57)യാണ് ഭാര്യ ശ്വേത പാന്യ(44)മിനെയും 14കാരനായ മകനെയും വെടിവച്ചുകൊന്നശേഷം ആത്മഹത്യ ചെയ്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വാഷിങ്ടണിലെ ന്യൂകാസ് ലെയില്‍ ഏപ്രില്‍ 24നാണ് സംഭവം. അതേസമയം അതിക്രമത്തിനു കാരണം എന്താണെന്നു വ്യക്തമല്ല. കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയിലെ കെ ആര്‍ പേട്ട് താലൂക്ക് സ്വദേശിയാണ് ഹര്‍ഷ വര്‍ധന്‍. മൈസുരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റോബോട്ടിക്‌സ് കമ്പനിയുടെ സ്ഥാപകനും സിഇഒയുമായാണ് ഹര്‍ഷവര്‍ധന്‍. ഭാര്യയാണ് കമ്പനിയുടെ സഹസ്ഥാപക.