14കാരന്‍ വൈഭവ് സൂര്യവംശിക്കു വേണ്ടി രാജസ്ഥാന്‍ റോയല്‍സിലെ തന്റെ ഓപണര്‍ സ്ഥാനം ത്യജിച്ച് നായകന്‍ സഞ്ജു സാംസണ്‍. പഞ്ചാബ് കിങ്‌സിനെതിരേ ഞായറാഴ്ച നടക്കുന്ന മല്‍സരത്തിലാണ് സഞ്ജു സാംസണ്‍ ഓപണര്‍ സ്ഥാനം വൈഭവിന് നല്‍കിയത്.
|
സൂര്യവംശിയുടെ ബാറ്റിങ്ങിനെ മാനിക്കുന്നതില്‍ തനിക്ക് സന്തോഷമേയുള്ളൂവെന്നും ടീമിനു വേണ്ടി വൈഭവ് ന്നായി കളിക്കുന്നുവെന്നും വ്യക്തമാക്കിയാണ് ബാറ്റിങ് ഓര്‍ഡറില്‍ താഴേക്ക് ഇറങ്ങുന്ന കാര്യം സഞ്ജു അറിയിച്ചത്.
പരിക്കിനെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന സഞ്ജു നിതീഷ് റാണയ്ക്കു പകരം മൂന്നാമൻ ആയാണ് ബാറ്റിങ്ങിനിറങ്ങുക. താന്‍ 100 ശതമാനം ഫിറ്റാണെന്നും സഞ്ജു പറഞ്ഞു. ജയ്പൂരിരിലെ സവായി മാന്‍സിങ് സ്റ്റേഡിയത്തില്‍ ടോസ് നേടിയ പഞ്ചാബ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.
ഐപിഎല്ലിലെ ഇന്ത്യക്കാരന്റെ വേഗമേറിയ സെഞ്ച്വറി നേടിയ വൈഭവ് സൂര്യവംശിക്ക് ഐപിഎല്ലില്‍ വന്‍ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ALSO READ: ഐപിഎല്ലിലെ വേഗമേറിയ ഇന്ത്യക്കാരന്റെ സെഞ്ച്വറി സ്വന്തം പേരിലാക്കി 14കാരന്‍ വൈഭവ് സൂര്യവംശി
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





