നിക്ഷേപകരെ കബളിപ്പിച്ച് മുന്നൂറ് കോടിയിലേറെ രൂപ തട്ടിയെന്ന കേസില്‍ ദി ഫോര്‍ത്ത് ഓണ്‍ലൈന്‍ ചാനല്‍ ഉടമകളെ അറസ്റ്റ് ചെയ്തു. ഫോര്‍ത്തിന്റെ മാതൃകമ്പനിയായ ഫാം ഫെഡിന്റെ ചെയര്‍മാന്‍ രാജേഷ് പിള്ള, മാനേജിങ് ഡയറക്ടര്‍ അഖിന്‍ ഫ്രാന്‍സിസ് എന്നിവരെയാണ് തിരുവനന്തപുരം മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്.
|
കവടിയാര്‍ സ്വദേശിനിയായ നിക്ഷേപകയുടെ പരാതിയിലാണ് പൊലീസ് നടപടി. 2008ല്‍ ആരംഭിച്ച ഫാം ഫെഡ്, വന്‍ തുക ലാഭം വാഗ്ദാനം ചെയ്ത് നിക്ഷേപകരില്‍ നിന്ന് മൂന്നൂറ് കോടിയിലധികം രൂപ തട്ടിച്ചുവെന്നാണ് പൊലീസ് കേസ്.
പന്ത്രണ്ടര ശതമാനം പലിശ വാഗ്ദാനം ചെയ്തായിരുന്നു നിക്ഷേപം സ്വീകരിച്ചത്. ആദ്യ രണ്ട് വര്‍ഷം വാഗ്ദാനം ചെയ്ത പണം നല്‍കിയെങ്കിലും പിന്നീട് മുടങ്ങി. ഇതോടെ പരാതിക്കാര്‍ മ്യൂസിയം പൊലീസിനെ സമീപിച്ചു. കേസ് എടുക്കുമെന്ന ഘട്ടം എത്തിയതോടെ രണ്ട് മാസം മുമ്പ് പണം തിരികെ നല്‍കാമെന്ന് കമ്പനി ഉടമകള്‍ വാഗ്ദാനം ചെയ്തു. എന്നാല്‍ ഈ വാക്ക് പാലിക്കാതായതോടെ നിക്ഷേപകര്‍ ഒരാഴ്ച മുമ്പ് വീണ്ടും പൊലീസിനെ സമീപിക്കുകയായിരുന്നു.
കവടിയാര്‍ സ്വദേശിനിയടക്കം മൂന്ന് നിക്ഷേപകരാണ് പൊലീസില്‍ പരാതി നല്‍കിയിട്ടുള്ളത്. രാജേഷ് പിള്ളക്കും അഖിന്‍ ഫ്രാന്‍സിസിനും പുറമേ, ഡയറക്ടര്‍മാരായ ധന്യ, ഷൈനി, പ്രിന്‍സി ഫ്രാന്‍സിസ്, മഹാവിഷ്ണു എന്നിവരും കേസില്‍ പ്രതികളാണ്. ചെന്നൈ കോര്‍പറേറ്റ് ആസ്ഥാനമായ ഫാം ഫെഡിന് കേരളത്തില്‍ 16 ശാഖകളുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





