ബ്രിഡ്ജ് വാട്ടർ: ടെസ്ല മേധാവി എലോൺ മസ്‌കുമായുള്ള പോരാട്ടത്തിൽ നിന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പിന്മാറുന്നില്ല. അവരുടെ ബന്ധം നന്നാക്കാൻ തനിക്ക് ആഗ്രഹമില്ലെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ഡെമോക്രാറ്റുകളെ സഹായിക്കാൻ ശ്രമിച്ചാൽ അദ്ദേഹം ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും ട്രമ്പ് ഭീഷണി മുഴക്കി. മസ്‌കുമായി ഒത്തുതീർപ്പിലെത്താൻ തനിക്ക് പദ്ധതിയില്ലെന്ന് ട്രംപ് പറഞ്ഞു. ടെസ്‌ലയുടെയും സ്‌പേസ് എക്‌സിന്റെയും മെഗാ ബില്യണയർ സിഇഒ ആയ മസ്കുമായുള്ള ബന്ധം അവസാനിച്ചുവെന്ന് കരുതുന്നുണ്ടോ എന്ന ചോദ്യത്തിന്, “അതെ ഞാൻ കരുതുന്നു. മറ്റ് കാര്യങ്ങൾ ചെയ്യുന്നതിൽ ഞാൻ വളരെ തിരക്കിലാണ്- ട്രംപ് മറുപടി നൽകി,
നിങ്ങൾക്കറിയാമോ, ഞാൻ ഒരു തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. ഇത് സംഭവിക്കുന്നതിന് വളരെ മുമ്പുതന്നെ ഞാൻ അദ്ദേഹത്തിന് ധാരാളം ഇടവേളകൾ നൽകി. എന്റെ ആദ്യ ഭരണത്തിൽ ഞാൻ അദ്ദേഹത്തിന് ഇടവേളകൾ നൽകി. എന്റെ ആദ്യ ഭരണത്തിൽ അദ്ദേഹത്തിന്റെ ജീവൻ രക്ഷിച്ചു. അദ്ദേഹത്തോട് സംസാരിക്കാൻ ഇപ്പൊൾ എനിക്ക് ഉദ്ദേശ്യമില്ല എന്നും യുഎസ് പ്രസിഡൻറ് പറഞ്ഞു.
2026 ലെ ഇടക്കാല തിരഞ്ഞെടുപ്പിൽ മസ്‌ക് ഡെമോക്രാറ്റിക് നിയമനിർമ്മാതാക്കളെയും സ്ഥാനാർത്ഥികളെയും പിന്തുണയ്ക്കുമെന്ന സംസാരത്തിനിടയിൽ പ്രസിഡന്റ് ഒരു മുന്നറിയിപ്പും നൽകി. അങ്ങനെ ചെയ്‌താൽ അതിനുള്ള പ്രത്യാഘാതങ്ങൾ അദ്ദേഹം അനുഭവിക്കേണ്ടിവരുമെന്നും ട്രമ്പ് പറഞ്ഞു. എന്നാല് ആ പ്രത്യാഘാതങ്ങൾ എന്തായിരിക്കുമെന്ന് പങ്കുവെക്കാൻ ട്രംപ് വിസമ്മതിച്ചു.
|
Trump says Elon Musk could face ‘serious consequences’ if he backs Democrats


