29
Jul 2025
Sat
29 Jul 2025 Sat
two dies after police man's son's car rams in to them

പോലീസുകാരന്റെ മകന്‍ അമിതവേഗത്തിലോടിച്ച കാറിടിച്ച് രണ്ടുപേര്‍ മരിച്ചു. ഗുജറാത്തിലെ ഭവനഗറിലാണ് സംഭവം. ഇരുപതുകാരനായ ഹര്‍ഷജ് സിങ് ഓടിച്ച കാറാണ് വഴിയരികില്‍ നിന്നവര്‍ക്കു മേല്‍ ഇടിച്ചുകയറിയത്. ഭാര്‍ഗവ് ഭട്ട്(30), ചമ്പാഗന്‍ വചനി(65)എന്നിവരാണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മണിക്കൂറില്‍ 150 കിലോമീറ്ററോളം വേഗതയില്‍ പാഞ്ഞെത്തിയ കാറാണ് അപകടമുണ്ടാക്കിയത്.
ഹര്‍ഷജ് സിങ്ങും സുഹൃത്തും ഇരുകാറുകളിലായി മല്‍സരയോട്ടം നടത്തുമ്പോഴാണ് വഴിയരികില്‍ നിന്നവരെ ഇടിച്ചുതെറിപ്പിച്ചത്. ഇതിനു ശേഷം മറ്റൊരു സ്‌കൂട്ടറിലും കാറിടിച്ചു. ഈ വാഹനത്തിലെ രണ്ട് യാത്രികര്‍ പരിക്കുകളോടെ ചികില്‍സയിലാണ്.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഹര്‍ഷകാജിന്റെ അച്ഛന്‍ മകനെ മര്‍ദ്ദിച്ച ശേഷം പോലീസിനു കൈമാറി. അതേസമയം യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. മരിച്ച ഭാര്‍വ് ഭട്ട് അടുത്തിടെയാണ് വിവാഹിതനായതെന്ന് പോലീസ് പറഞ്ഞു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക