ഇസ്രായേല്‍ സേനാ മേധാവി ഇയാല്‍ സമീര്‍ ഗസയില്‍ കരസേനാ ഓപ്പറേഷന്‍ ശക്തമാക്കാനുള്ള പുതിയ പദ്ധതി തയ്യാറാക്കിയതായി ചാനല്‍ 12 റിപോര്‍ട്ട് ചെയ്തു. (Israeli army chief draws up new plan to capture more territory in Gaza) ഗസ പിടിച്ചെടുക്കാനുള്ള പദ്ധതി എന്നാണ് ചാനല്‍ ഇതിനെ വിശേഷിപ്പിക്കുന്നത്.
|
റഫയില്‍ നെതന്യാഹു നിര്‍ദേശിച്ച വിവാദമായ കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പ് പ്ലാനിന് ബദലായാണ് പുതിയ മാര്‍ഗരേഖ സമീര്‍ മുന്നോട്ട് വച്ചിരിക്കുന്നതെന്നാണ് റിപോര്‍ട്ട്.
നിര്‍ദിഷ്ട് 60 ദിവസവെടിനിര്‍ത്തല്‍ കരാറിന് ശേഷം യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള തീരുമാനത്തില്‍ എത്തിച്ചേര്‍ന്നില്ലെങ്കില്‍ നടപ്പില്‍ വരുത്തുന്നതിനുള്ളതാണ് പുതിയ പ്ലാന്‍. ഘട്ടംഘട്ടമായി ഗസയിലെ പുതിയ പ്രദേശങ്ങള്‍ നിയന്ത്രണത്തില്‍ വരുത്തുന്നതാണ് സൈനിക മേധാവി സമര്‍പ്പിച്ചിട്ടുള്ള നിര്‍ദേശം.
അതേസമയം, സൈനിക മേധാവിയുടെ പദ്ധതി സുരക്ഷാ കാബിനറ്റില്‍ സമര്‍പ്പിക്കുന്നതില്‍ നിന്നും മന്ത്രിമാര്‍ക്കിടയില്‍ കൂടുതല്‍ ചര്‍ച്ച നടത്തുന്നതില്‍ നിന്നും നെതന്യാഹു തടഞ്ഞതായി മറ്റൊരു റിപോര്‍ട്ടില്‍ പറയുന്നു.


