21
Aug 2025
Fri
21 Aug 2025 Fri
attender expelled over raping patient in ICU in Kozhikkode Medical College

കോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയുവിനുള്ളില്‍ ചികില്‍സയിരുന്ന യുവതിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ അറ്റന്‍ഡര്‍ എ എം ശശീന്ദ്രനെ സര്‍വീസില്‍ നിന്ന് പിരിച്ചു വിട്ടു. ആഭ്യന്തര അന്വേഷണ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന്റേതാണ് നടപടി. ഉത്തരവ് ആരോഗ്യ വകുപ്പിന് കൈമാറി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ് തീവ്രപരിചരണവിഭാഗത്തില്‍ ചികില്‍സയില്‍ കഴിഞ്ഞ യുവതിയെ ആശുപത്രി അറ്റന്‍ഡര്‍ എംഎം ശശീന്ദ്രന്‍ 2023 മാര്‍ച്ച് 18 നാണ് പീഡിപ്പിച്ചത്. തുടര്‍ന്ന് പ്രതിയെ സസ്‌പെന്‍ഡ് ചെയ്യുകയുണ്ടായി. എന്നാല്‍ പ്രതിയെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടണമെന്ന് അതിജീവിതയും ആശുപത്രിയിലെ മറ്റ് ജീവനക്കാരും ആവശ്യപ്പെട്ടിരുന്നു. ആഭ്യന്തര സമിതി നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ തെറ്റുക്കാരനാണെന്ന് കണ്ടെത്തുകയും ചെയ്തു.