04
Sep 2025
Tue
04 Sep 2025 Tue
Christian priest in Idukki gave birth to his wife on wheels without taking her to the hospital പ്രസവവേദന വന്നപ്പോള്‍ വീട്ടില്‍വച്ച് ക്രിസ്ത്യന്‍ വൈദികന്‍ പ്രസവമെടുത്തു; നവജാത ശിശു മരിച്ചു; ഭാര്യ ഗുരുതരാവസ്ഥയില്‍

തൊടുപുഴ: ഇടുക്കിയില്‍ സ്വന്തം ഭാര്യയെ ആശുപത്രിയില്‍ കൊണ്ടുപോകാതെ വീല്‍ വച്ച് പ്രസവമെടുത്ത് ക്രിസ്ത്യന്‍ വൈദികന്‍. പ്രസവത്തിന് പിന്നാലെ നവജാത ശിശു മരിച്ചതോടെയാണ് സംഭവം പുറത്തായത്. ഇന്നലെ രാവിലെ 10.30 ഓടെയാണ് സംഭവം.
ഇടുക്കി ചെറുതോണി വാഴത്തോപ്പ് പഞ്ചായത്തില്‍ മണിയാറന്‍കുടി ആനക്കൊമ്പന്‍ ചാലക്കരപുത്തന്‍ വീട്ടില്‍ പാസ്റ്റര്‍ ജോണ്‍സന്റെ ഭാര്യ വിജി (45) യുടെ കുഞ്ഞാണ് മരിച്ചത്. വിജിയെ ഗുരുതരാവസ്ഥയില്‍ ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

whatsapp പ്രസവവേദന വന്നപ്പോള്‍ വീട്ടില്‍വച്ച് ക്രിസ്ത്യന്‍ വൈദികന്‍ പ്രസവമെടുത്തു; നവജാത ശിശു മരിച്ചു; ഭാര്യ ഗുരുതരാവസ്ഥയില്‍
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിജി ഗര്‍ഭിണിയാണെന്നറിഞ്ഞ വാര്‍ഡിലെ ആശാ പ്രവര്‍ത്തക ഇവരുടെ വീട്ടിലെത്തിയിരുന്നു. പക്ഷേ, ആശുപത്രിയില്‍ പോകാന്‍ കുടുംബം കൂട്ടാക്കിയിരല്ല. ആശാ പ്രവര്‍ത്തക വാഴത്തേപ്പ് പി.എച്ച്.സി യില്‍ അറിയിച്ചതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് ജീവനക്കാര്‍ ഞായറാഴ്ച വീട്ടിലെത്തി വിജിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുവാന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇവര്‍ അതിനും തയാറായില്ല. എല്ലാ കര്‍ത്താവ് നോക്കിക്കോളുമെന്ന് പറഞ്ഞ് ആരോഗ്യപ്രവര്‍ത്തകരെ തിരിച്ചയക്കുകയായിരുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ പലതവണ വീട്ടിലെത്തി ആശുപത്രിയില്‍ പോയി പരിശോധന നടത്തണമെന്നും മരുന്നുകള്‍ കഴിക്കണമെന്നും നിര്‍ദേശിച്ചെങ്കിലും വിശ്വാസപരമായ കാര്യങ്ങള്‍ പറഞ്ഞ് ഇവര്‍ ചികിത്സ തേടാന്‍ തയാറായിരുന്നില്ലെന്ന് പഞ്ചായത്ത് അംഗം പി.വി. അജേഷ് കുമാര്‍ പറഞ്ഞു.

ഇന്നലെ രാവിലെ ആരോഗ്യവകുപ്പ് ജീവനക്കാര്‍ വീണ്ടും വീട്ടിലെത്തി. വിജിയുടെ പ്രസവം കഴിഞ്ഞെന്നും കുഞ്ഞ് മരിച്ചെന്നും ജോണ്‍സണ്‍ പറഞ്ഞു. രക്തസ്രാവം മൂര്‍ഛിച്ച് ഗുരുതരാവസ്ഥയിലായിരുന്ന വിജിയെ ആശുപ്രതിലേക്ക് മാറ്റാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിച്ചെങ്കിലും ഇവര്‍ വഴങ്ങിയില്ല. തുടര്‍ന്ന് ഇടുക്കി പൊലിസില്‍ വിവരമറിയിച്ചു. പൊലിസെത്തി ബലമായാണ് വിജിയെ ആശുപത്രിയിലേക്ക് മാറ്റിയത്.

ദമ്പതികള്‍ മൂന്ന് കുട്ടികളുമുണ്ട്. ഇവരുടെ പ്രസവവും ഇയാള്‍ തന്നെയാണെടുത്തതെന്ന് പറയുന്നു. കുട്ടികളെ സ്‌കൂളില്‍ ചേര്‍ത്തിട്ടില്ല. സമീപവാസികളുമായി ഇവര്‍ കൂടുതല്‍ ഇടപഴകാറില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. അസ്വാഭാവിക മരണത്തിന് പൊലിസ് കേസെടുത്തിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാലെ നവജാത ശിശുവിന്റെ മരണം സംബന്ധിച്ച് വ്യക്തത വരികയുള്ളൂവെന്ന് പൊലിസ് പറഞ്ഞു.

കുഞ്ഞിന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് വന്നതിനുശേഷമേ ശിശുവിന്റെ മരണകാരണം അറിയാന്‍ കഴിയുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു. ആരോഗ്യവകുപ്പും അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ഭര്‍ത്താവ് വീട്ടില്‍ അശാസ്ത്രീയമായി പ്രസവമെടുത്തതിനാലാണ് കുട്ടി മരിച്ചതെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും പൊലിസ് അറിയിച്ചു.

Christian priest in Idukki gave birth to his wife on wheels without taking her to the hospital