01
Sep 2025
Sat
01 Sep 2025 Sat
doctor having sex with patient

പുരുഷനായ രോഗിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതിനും മറ്റ് രോഗികളുമായി പ്രഫഷണലല്ലാത്ത ബന്ധം സൂക്ഷിച്ചതിനും കാനഡയില്‍ ഇന്ത്യന്‍ വംശജയായ ഡോക്ടര്‍ക്ക് വിലക്ക്. ഡോ.സുമന്‍ ഖുല്‍ബെയ്ക്കാണ് മെഡിക്കല്‍ ലൈസന്‍സ് നഷ്ടപ്പെട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഡോ.സുമന്‍ ഖുല്‍ബെ പ്രൊഫഷണല്‍ അതിരുകള്‍ ലംഘിച്ചുവെന്നും രോഗികളെ രോഗികളായി മാത്രം പരിഗണിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും കോളേജ് ഓഫ് ഫിസിഷ്യന്‍സ് ആന്‍ഡ് സര്‍ജന്‍സ് ഓഫ് ഒന്റാറിയോ (സിപിഎസ്ഒ) വ്യക്തമാക്കി.

പ്രൊഫഷണല്‍ ഡോക്ടര്‍-രോഗി ബന്ധം നിലനിര്‍ത്തുന്നതിനുപകരം ഡോ. ഖുല്‍ബെ തന്റെ രോഗികളില്‍ ചിലരെ സുഹൃത്തുക്കളായും ബിസിനസ്സ് പങ്കാളികളായും പോലും കണ്ടതായി കേസ് പരിശോധിച്ച അച്ചടക്ക സമിതി നിരീക്ഷിച്ചു. പരസ്പര സമ്മതത്തോടെയാണെങ്കിലും ഡോക്ടര്‍മാരും രോഗികളും തമ്മിലുള്ള ലൈംഗിക ബന്ധം ഒരുതരത്തിലും അനുവദിക്കാനാവില്ലെന്ന് സിപിഎസ്ഒ വ്യക്തമാക്കി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക