04
Sep 2025
Tue
04 Sep 2025 Tue
Google Pay service launched in Saudi Arabia

റിയാദ്: മണി 20/20 മിഡില്‍ ഈസ്റ്റ് പരിപാടിയുടെ ഭാഗമായി സൗദി അറേബ്യയിലുടനീളം ഗൂഗിള്‍ പേ സേവനം പുറത്തിറക്കുമെന്ന് സൗദി സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു. റിയാദിലെ ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ ആന്‍ഡ് എക്‌സിബിഷന്‍ സെന്ററില്‍ ആരംഭിച്ച ‘മണി 20/20 മിഡില്‍ ഈസ്റ്റ്’ കോണ്‍ഫറന്‍സിന്റെയും എക്‌സിബിഷന്റെയും ഭാഗമായായി സെന്‍ട്രല്‍ ബാങ്ക് (സാമ) ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സഊദി അറേബ്യയിലെ നാഷണല്‍ പേയ്‌മെന്റ് സിസ്റ്റം (മദ) വഴിയാണ് ഗൂഗിള്‍ പേ പ്രവര്‍ത്തിക്കുക. വരുന്ന ആഴ്ചകളില്‍തന്നെ സഊദിയിലെ എല്ലാ ഉപഭോക്താക്കള്‍ക്കും സേവനം ലഭ്യമാകും. നേരിട്ടുള്ള പണമിടപാട് കുറക്കുന്നതിനും ഡിജിറ്റല്‍ പെയ്‌മെന്റ് സംവിധാനത്തിലേക്ക് പൂര്‍ണമായും മാറുന്നതിനുമുള്ള സാമയുടെ ഏറ്റവും ശ്രദ്ധേയമായ നടപടിയാണിത്.

whatsapp സൗദിയില്‍ ഗൂഗിള്‍ പേ സേവനം ആരംഭിച്ചു
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2026 ഓടെ അലിപേ + പേയ്‌മെന്റുകള്‍ സ്വീകരിക്കാന്‍ പ്രാപ്തമാക്കുന്നതിനായി ടഅങഅ എന്നും അറിയപ്പെടുന്ന ബാങ്ക് ആന്റ് ഇന്റര്‍നാഷണലുമായി ഒരു കരാറില്‍ ഒപ്പുവച്ചു. രണ്ട് കമ്പനികളും രാജ്യത്തിന്റെ ദേശീയ പേയ്‌മെന്റ് സംവിധാനം ഉപയോഗപ്പെടുത്തുമെന്ന് പ്രസ്താവനയില്‍ പറയുന്നു.

ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനും സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍ വിപുലീകരിക്കുന്നതിനും 2025 ഓടെ പണരഹിത ഇടപാടുകളുടെ വിഹിതം 70 ശതമാനമായി ഉയര്‍ത്തുന്നതിനുമുള്ള സൗദി അറേബ്യയുടെ വിഷന്‍ 2030 ലക്ഷ്യങ്ങളുമായി ഈ സംഭവവികാസങ്ങള്‍ യോജിക്കുന്നു.

 

Google Pay will be rolled out across Saudi Arabia, the Kingdom’s central bank announced during the Money20/20 Middle East event. The bank, also known as SAMA, also signed an agreement with Ant International to enable the acceptance of Alipay+ payments by 2026.