12
Sep 2025
Wed
മയക്കുമരുന്നുമായി പ്രശസ്ത കുവൈത്തി നടി അറസ്റ്റില്‍. സാല്‍മിയ ഏരിയയില്‍ സുരക്ഷാ വകുപ്പുകള്‍ നടത്തിയ പരിശോധനക്കിടെയാണ് പ്രശസ്ത നടി അടക്കം രണ്ടു സെലിബ്രിറ്റികള്‍ അറസ്റ്റിലായത്.
![]() |
|
പരിശോധനയില്‍ ഇരുവരുടെയും രക്തത്തില്‍ മയക്കുമരുന്നിന്റെ അംശം കണ്ടെത്തി. നടിയുടെ പക്കല്‍ മദ്യവും മയക്കുമരുന്നും ലൈംഗിക കളിപ്പാട്ടങ്ങളും കണ്ടെത്തിയിരുന്നു.
അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ ഇരുവരെയും 21 ദിവസത്തേക്ക് ജയിലില്‍ അടക്കുകയും ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിലെ പൊതുസുരക്ഷാ വകുപ്പ് മേധാവി മേജര്‍ ജനറല്‍ ഹമദ് അല്‍മുനീഫിയുടെ നിര്‍ദേശാനുസരണം നടത്തിയ റെയ്ഡിനിടെ പിടിയിലായ സെലിബ്രിറ്റികളെ പിന്നീട് ഡ്രഗ് കണ്‍ട്രോള്‍ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റിന് കൈമാറി.