04
Sep 2025
Sat
04 Sep 2025 Sat
psc exam copy

കണ്ണൂര്‍: കണ്ണൂരില്‍ പിഎസ്സി പരീക്ഷയ്ക്കിടെ ഹൈടെക് സാങ്കേതിക വിദ്യ ഉപയോഗിച്ച് കോപ്പിയടിച്ച യുവാവ് പിടിയില്‍. പെരളശേരി സ്വദേശി എന്‍.പി മുഹമ്മദ് സഹദാണ് പിടിയിലായത്. ഷര്‍ട്ടിന്റെ കോളറില്‍ ഘടിപ്പിച്ച ഒളിപ്പിച്ച ക്യാമറയും ബ്ലൂടൂത്ത് ഹെഡ് സെറ്റും ഉപയോഗിച്ചായിരുന്നു കോപ്പിയടി.

whatsapp ഹൈടെക് സാങ്കേതിക വിദ്യ ഉപയോഗിച്ച് പിഎസ്‌സി പരീക്ഷയ്ക്കിടെ കോപ്പിയടി; കണ്ണൂരില്‍ യുവാവ് പിടിയില്‍
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ക്വസ്റ്റിയന്‍ പേപ്പര്‍ ക്യാമറയ്ക്ക് മുന്നില്‍ വച്ച് ചോദ്യങ്ങള്‍ സുഹൃത്തിന് എത്തിക്കുകയും ഹെഡ് സെറ്റിലൂടെ ഉത്തരങ്ങള്‍ കേട്ട് എഴുതുകയുമായിരുന്നു.

പയ്യാമ്പലം ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇന്ന് നടന്ന സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷയ്ക്കിടെയാണ് സംഭവം. സംശയം തോന്നിയ അധികൃതര്‍ പിടികൂടാന്‍ ശ്രമിക്കവെ ഇറങ്ങിയോടിയ സഹദിനെ പിന്നീട് ടൗണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തി.

സഹദ് നേരത്തേ അഞ്ച് പിഎസ്സി പരീക്ഷകള്‍ എഴുതിയിരുന്നു. അതിലും സമാനമായ രീതിയില്‍ കോപ്പിയടി നടന്നിട്ടുണ്ടോ എന്ന് പോലീസ് പരിശോധിക്കും.