31
Sep 2025
Mon
31 Sep 2025 Mon
Palestine ambassador meets CM Pinarayi Vijayan

ഇന്ത്യയിലെ ഫലസ്തീന്‍ അംബാസിഡര്‍ അബ്ദുല്ല അബു ഷാവേഷുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയിലെ മുഖ്യമന്ത്രിയുടെ ചേംബറില്‍ ആയിരുന്നു കൂടിക്കാഴ്ച. ഫലസ്തീന്‍ ജനതയ്ക്ക് ഐകദാര്‍ഢ്യം അറിയിച്ച മുഖ്യമന്ത്രി കേരളം എക്കാലവും ഫലസ്തീന് ഒപ്പമാണെന്നും അബ്ദുല്ല അബു ഷാവേഷിനോടു പറഞ്ഞു.
ഇസ്രയേലി അധിനിവേശവും പലസ്തീന്‍ ഇന്ന് നേരിടുന്ന പ്രശ്‌നങ്ങളും അംബാസിഡര്‍ മുഖ്യമന്ത്രിയോടു വിശദീകരിച്ചു. ഈ നിര്‍ണായക വേളയില്‍ കേരളം നല്‍കുന്ന പിന്തുണ മഹത്തരമാണെന്നും അദ്ദേഹം പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

യുഎസ് പിന്തുണയോടെ എല്ലാ അന്താരാഷ്ട്ര കണ്‍വന്‍ഷനുകളും അട്ടിമറിച്ചാണ് ഫലസ്തീന്റെ ജനാധിപത്യ അവകാശങ്ങള്‍ ഇസ്രായേല്‍ നിഷേധിച്ചുപോരുന്നതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഫലസ്തീന്‍ ജനതയുടെ സ്വയം നിര്‍ണയ അവകാശത്തിനൊപ്പമാണ് കേരളം. യുഎന്‍ പ്രമേയത്തിനനുസൃതമായി കിഴക്കന്‍ ജറുസലേം തലസ്ഥാനമായിട്ടുള്ള ഫലസ്തീന്‍ രാഷ്ട്രം സാധ്യമാക്കുകയും പശ്ചിമേഷ്യയില്‍ സമാധാനം പുനസ്ഥാപിക്കുകയും ചെയ്യാന്‍ ഐക്യരാഷ്ട്രസഭയും അന്താരാഷ്ട്ര സമൂഹവും അടിയന്തരമായി പ്രവര്‍ത്തിക്കേണ്ടതുണ്ട് എന്നതാണ് ഇടതുപക്ഷത്തിന്റെ നിലപാടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ALSO READ: കോഴിക്കറി ചോദിച്ചുവഴക്കുണ്ടാക്കിയ ഏഴുവയസ്സുകാരനെ അമ്മ അടിച്ചുകൊന്നു; മകള്‍ക്ക് ഗുരുതര പരിക്ക്