09
Oct 2025
Tue
09 Oct 2025 Tue
Murari Babu suspended over Sabarimala Gold plate raw

ശബരിമലയില്‍ സ്വര്‍ണ മോഷണത്തില്‍ മുന്‍ അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍. 2019ല്‍ അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസറായിരുന്ന മുരാരി ബാബുവിനെയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സസ്‌പെന്‍ഡ് ചെയ്തത്.

whatsapp ശബരിമലയിലെ സ്വര്‍ണപ്പാളി മോഷണം: മുന്‍ അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ദേവസ്വം ബോര്‍ഡിന്റെ ഉത്തരവില്‍ സ്വര്‍ണപ്പാളിയെ ചെമ്പ് പാളി എന്നെഴുതിയതിനാണ് നടപടിയെന്ന് ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു. ബാക്കി കാര്യങ്ങളെല്ലാം ഹൈക്കോടതി ഏര്‍പ്പെടുത്തിയ പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കട്ടെയെന്നും പറഞ്ഞ അദ്ദേഹം അന്തിമ റിപോര്‍ട്ടിനു ശേഷം കൂടുതല്‍ നടപടിയെടുക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

ALSO READ: ഐപിഎസ് ഉദ്യോഗസ്ഥന്‍ സ്വയം വെടിയുതിര്‍ത്തു മരിച്ചു