
ബസ്സിനു മുകളിലേക്ക് മണ്ണിടിഞ്ഞ് 18 മരണം. മൂന്നുപേരെ രക്ഷിച്ചു. ഹിമാചല്‍ പ്രദേശിലെ ബിലാസ്പുര്‍ ജില്ലയില്‍ ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മണ്ണുമാന്തി യന്ത്രങ്ങളെത്തിച്ചാണ് മണ്ണ് നീക്കം ചെയ്യുന്നത്.
![]() |
|
ഹരിയാനയിലെ റോഹ്തകില്‍ നിന്ന് ബിലാസ്പുറിനു സമീപമുള്ള ഖുമാര്‍വിനിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സാണ് അപകടത്തില്‍പെട്ടത്. 30നും 35നും ഇടയില്‍ യാത്രികരാണ് ബസ്സിലുണ്ടായിരുന്നത്. കനത്ത മഴയെ തുടര്‍ന്ന് കുതിര്‍ന്ന് നിന്നിരുന്ന കുന്ന് ഇതുവഴി പോവുകയായിരുന്ന ബസ്സിനു മുകളിലേക്ക് പതിക്കുകയായിരുന്നു.
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടുലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് അമ്പതിനായിരം രൂപയാണ് ധനസഹായം.
ALSO READ: 500ല്‍ തുടങ്ങിയ വിളി; പള്ളിയിലെ ലേലത്തില്‍ പൂവന്‍ കോഴിയെ വിറ്റത് 41,000 രൂപയ്ക്ക്