
കുടുംബവഴക്കിനെ തുടര്‍ന്ന് ഉറങ്ങിക്കിടന്ന ഭര്‍ത്താവിന്റെ ദേഹത്ത് തിളച്ചയെണ്ണയൊഴിച്ച് മുളകുപൊടി വിതറി ഭാര്യ. ഡല്‍ഹിയിലെ അംബേദ്കര്‍ നഗര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. 28കാരനായ ദിനേശ് ആണ് ആക്രമണത്തിനിരയായത്. ഗുരുതരമായ പൊള്ളലേറ്റ യുവാവിനെ സ്ഫദര്‍ജങ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയില്‍ കഴിയുകയാണ് യുവാവ് ഇപ്പോള്‍.
![]() |
|
മരുന്ന് കമ്പനി ജീവനക്കാരനായ ദിനേശ് ഒക്ടോബര്‍ മൂന്നിന് ഉറങ്ങിക്കിടക്കവെ പുലര്‍ച്ചെ മൂന്നിനാണ് ആക്രമിക്കപ്പെട്ടത്. തിളച്ച എണ്ണ ദേഹത്ത് വീണതോടെ ഉറക്കത്തില്‍ നിന്നുണര്‍ന്ന ദിനേശ് അലറിക്കരഞ്ഞു. ഈ സമയം ഭാര്യ മുളകുപൊടിയും വിതറിയിരുന്നു. ഒച്ചവച്ചാല്‍ ഇനിയും എണ്ണയൊഴിക്കുമെന്നായിരുന്നു ഭാര്യയുടെ ഭീഷണി.
ബഹളം കേട്ട് അയല്‍വാസികളും ദമ്പതികള്‍ താമസിച്ചിരുന്ന വീടിന്റെ ഉടമയും കുടുംബവും ഓടിയെത്തി. ബഹളം കേട്ടെത്തിയവര്‍ ഏറെ നിര്‍ബന്ധിച്ചപ്പോള്‍ മാത്രമാണ് വാതില്‍ തുറന്നത്. വാടകവീടിന്റെ ഉടമയാണ് ഓട്ടോറിക്ഷ വിളിച്ച് ദിനേശിനെ സമീപത്തെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ നില ഗുരുതരമായതോടെ സഫ്ദര്‍ജങ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
യുവാവ് നല്‍കിയ പരാതിയില്‍ പോലീസ് ഭാര്യക്കെതിരേ കേസെടുത്തിട്ടുണ്ട്. എട്ടുവര്‍ഷം മുമ്പ് വിവാഹിതരായ ദമ്പതികള്‍ക്ക് ഒരു മകളുണ്ട്. ദിനേശിനെ രണ്ടുവര്‍ഷം മുമ്പ് ഭാര്യ ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
ALSO READ: സ്‌കൂട്ടറിന് പിന്നില്‍ ബസ്സിടിച്ച് മൂന്നുവയസ്സുകാരന്‍ മരിച്ചു