
കോള്‍ഡ്രിഫ് ചുമമരുന്ന് കുടിച്ച് 20 കുട്ടികള്‍ മരിക്കുകയും നിരവധി പേര് വൃക്കരോഗം ബാധിച്ച് ചികില്‍സയില്‍ കഴിയുകയും ചെയ്യുന്നതിനിടെ മരുന്ന് നിര്‍മാണക്കമ്പനിയായ ശ്രീസന്‍ ഫാര്‍മ ഉടമ രംഗനാഥനെ അറസ്റ്റ് ചെയ്തു. മധ്യപ്രദേശ് പോലീസ് ആണ് ചെന്നൈയിലെത്തി കഴിഞ്ഞദിവസം രാത്രി രംഗനാഥനെ പിടികൂടിയത്. കോള്‍ഡ്രിഫ് കഫ് സിറപ്പില്‍ വിഷവസ്തു കലര്‍ന്നിരുന്നുവെന്ന് ലബോറട്ടറി പരിശോധനയില്‍ വ്യക്തമായിരുന്നു. ഈ മരുന്ന് കുടിച്ച 20 കുട്ടികളാണ് മധ്യപ്രദേശില്‍ മരിച്ചത്. വൃക്കയ്ക്ക് അണുബാധ ബാധിച്ച അഞ്ചിലേറെ കുട്ടികളാണ് ഗുരുതരാവസ്ഥയിലുള്ളത്.
![]() |
|
തമിഴ്നാട്ടില്‍ പ്രവര്‍ത്തിക്കുന്ന ശ്രീസന്‍ ഫാര്‍മ ഉടമ രംഗനാഥനെ അറസ്റ്റ് ചെയ്യാനായി മധ്യപ്രദേശ് പോലീസ് സംഘം കഴിഞ്ഞദിവസമാണ് ചെന്നയിലെത്തിയത്. തമിഴ്നാട് പോലീസ് ഇയാളെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടിരുന്നില്ല. തുടര്‍ന്ന് ഇയാളെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 20000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
ജലദോഷം, ചുമ തുടങ്ങിയവയ്ക്ക് പരിഹാരമായി ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്ന മരുന്നാണ് കോള്‍ഡ്രിഫ്. ഈ മരുന്നിന്റെ സാംപിള്‍ പരിശോധിച്ച തമിഴ്നാട് സര്‍ക്കാര്‍ ഇതില്‍ മഷിയും പശയും നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന ഡയത്തലോന് ഗ്ലൈക്കോളിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇത് മനുഷ്യരുടെ വൃക്ക, കരള്‍, നാഡീവ്യവസ്ഥ എന്നിവയെ തകരാറിലാക്കുന്നതാണ്. ഇതേത്തുടര്‍ന്ന് മരുന്നിന് നിരോധനമേര്‍പ്പെടുത്തുകയും ചെയ്തിരുന്നു.
ALSO READ: ഉറങ്ങിക്കിടന്ന ഭര്‍ത്താവിന്റെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ച് മുളകുപൊടി വിതറി ഭാര്യയുടെ ക്രൂരത