
കോഴിക്കോട്ട് കോളജ് യൂനിയന്‍ തിരഞ്ഞെടുപ്പ് വിജയിച്ച കെഎസ് യു എംഎസ്എഫിനെതിരേ വിവാദ മുദ്രാവാദ്യമെഴുതിയ ബാനറേന്തി പ്രകടനം നടത്തി. എംഎസ്എഫ് തോറ്റു, മതേതരത്വം ജയിച്ചു എന്നായിരുന്നു കെഎസ് യുവിന്റെ ബാനര്‍.
![]() |
|
കൊടുവള്ളി ഓര്‍ഫനേജ് കോളജ് യൂനിയന്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ചതിന് പിന്നാലെയായിരുന്നു കെഎസ്യുവിന്റെ ആഹ്ലാദ പ്രകടനം. എംഎസ്എഫും കെഎസ്യുവും തമ്മില്‍ നടന്ന യൂനിയന്‍ തിരഞ്ഞടുപ്പില്‍ ജനറല്‍ സീറ്റുകളില്‍ എട്ടിലും വിജയിച്ചതോടെയാണ് കെഎസ്യു ഇത്തരമൊരു മുദ്രവാക്യമുയര്‍ത്തി പ്രകടനം നടത്തിയത്.
ALSO READ: തളിപ്പറമ്പില്‍ വ്യാപാര സമുച്ചയത്തില്‍ വന്‍ അഗ്നിബാധ; 30ലേറെ കടകള്‍ കത്തിനശിച്ചു
വയനാട്ടില്‍ കോണ്‍ഗ്രസ് എംഎല്‍എമാരായ ടി സിദ്ദിഖിനും ഐ സി ബാലകൃഷ്ണനുമെതിരേ എംഎസ്എഫ് പ്രകടനം നടത്തിയതിന് പിന്നാലെയാണ് കോഴിക്കോട് എംഎസ്എഫിനെതിരെ കെഎസ് യു രംഗത്തുവന്നത്. വയനാട് മുട്ടില്‍ ഡബ്ല്യുഎംഒ കോളജിലെ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം കോണ്‍ഗ്രസ് എംഎല്‍എമാരായ ടി സിദ്ദിഖിന്റെയും ഐ സി ബാലകൃഷ്ണന്റെയും ചിത്രങ്ങളടങ്ങിയ ബാനറുമേന്തിയാണ് എംഎസ്എഫുകാര്‍ പ്രകടനം നടത്തിയത്.. ‘മിസ്റ്റര്‍ സിദ്ദിഖ്, മിസ്റ്റര്‍ ഐസീ.. കേശു കുഞ്ഞുങ്ങളെ നിലയ്ക്ക് നിര്‍ത്തിയില്ലേല്‍ ജില്ലയില്‍നിന്ന് ഇനി നിയമസഭ കാണാമെന്ന് മോഹിക്കേണ്ട’ എന്നായിരുന്നു എംഎസ്എഫിന്റെ ബാനര്‍.