02
Oct 2025
Fri
02 Oct 2025 Fri
father ran way with gold and cash saved for daughter's marriage

മകളുടെ വിവാഹത്തിനായി സൂക്ഷിച്ച സ്വര്‍ണവും പണവുമായി അച്ഛന്‍ കാമുകിക്കൊപ്പം ഒളിച്ചോടി. ചടങ്ങിന് കേവലം ഒരു മാസം മാത്രം ശേഷിക്കെയാണ് അച്ഛന്റെ നീചമായ പ്രവൃത്തി. എറണാകുളം ജില്ലയിലെ വെങ്ങോലയിലാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് അച്ഛന്‍ സ്വര്‍ണവും പണവുമായി നാടുവിട്ടത്. സംഭവം സംബന്ധിച്ച് പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കി. വിവാഹത്തിന് ഇനി ഒരു മാസം മാത്രമാണ് ശേഷിക്കുന്നത്. കാനഡയില്‍ ജോലിയുള്ള തിരുവനന്തപുരം സ്വദേശിക്ക് ഒപ്പമാണ് ഇയാള്‍ പോയതെന്നാണ് വിവരം. സ്വര്‍ണവും പണവുമായി 5 ലക്ഷം രൂപയാണ് ഇയാള്‍ കൊണ്ടുപോയത്.

ALSO READ: ശിരോവസ്ത്രം വിലക്കിയ സെന്റ് റീത്താസ് സ്‌കൂളിലേക്ക് ഇനി മകളെ അയയ്ക്കില്ലെന്ന് വിദ്യാര്‍ഥിനിയുടെ പിതാവ്