07
Nov 2025
Sun
07 Nov 2025 Sun
Nine people with life-threatening injuries after mass stabbing on train in UK

ബ്രിട്ടനിലെ കാംബ്രിഡ്ജ്ഷയറില്‍ ട്രെയിനില്‍ കത്തിയാക്രമണം. കുത്തേറ്റ ഒമ്പതു പേരുടെ നില ഗുരുതരം. ഒരാള്‍ക്ക് നിസാരപരിക്ക്. ഹണ്ടിങ്ഡണ്‍ സ്റ്റേഷനില്‍ പ്രാദേശിക സമയം രാത്രി 7.42ഓടെയാണ് സംഭവം. വിവരമറിഞ്ഞെത്തിയ പോലീസ് രണ്ടുപേരെ കസ്റ്റഡിയിലെടുത്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പത്തോ പതിനഞ്ചോ മിനിറ്റ് മാത്രമാണ് ആക്രമണം നീണ്ടുനിന്നതെന്നും കുത്തേറ്റതും അല്ലാത്തതുമായ യാത്രികര്‍ പരിഭ്രാന്തിയില്‍ ഓടുകയായിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. പെണ്‍കുട്ടിക്കു നേരെയുണ്ടായ ആക്രമണം മറ്റൊരു യാത്രികന്‍ പ്രതിരോധിച്ചു. ഇതോടെ ഇദ്ദേഹത്തിന്റെ കഴുത്തിലും തലയിലും മുറിവേറ്റു. രക്തസ്രാവം തടയാന്‍ മറ്റു യാത്രികര്‍ തന്റെ മുറിവില്‍ ജാക്കറ്റുകള്‍ പൊതിഞ്ഞുപിടിച്ചെന്നും വയോധികനായ യാത്രികന്‍ പറഞ്ഞു.

ALSO READ: കോഴിക്കോട്ടെ നിര്‍ഭയ ഹോമിലെ അന്തേവാസിയായ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച പ്രതി പിടിയില്‍