തിരുവനന്തപുരം വര്‍ക്കലയില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് 19കാരിയെ മദ്യപാനി ചവിട്ടിപുറത്തേക്കിട്ടു. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി വെന്റിലേറ്ററില്‍. പിടിയിലായ പ്രതി കുറ്റം സമ്മതിച്ചു. തിരുവനന്തപുരത്തേക്ക് പോയിരുന്ന കേരള എക്സ്പ്രസ് ട്രെയിനിലാണ് സംഭവം.
|
സുരേഷ് കുമാര്‍ എന്നയാളാണ് പെണ്‍കുട്ടിയെ ആക്രമിച്ചത്. സംഭവസമയം ഇയാള്‍ മദ്യലഹരിയിലായിരുന്നു. അതേസമയം താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും സിഗരറ്റ് വലിച്ചുകൊണ്ട് നില്‍ക്കുകയായിരുന്നുവെന്നും അന്യസംസ്ഥാന തൊഴിലാളിയാണ് പെണ്‍കുട്ടിയെ ആക്രമിച്ചതെന്നുമാണ് ഇയാളിപ്പോള്‍ പറയുന്നത്.
ഇയാള്‍ കോട്ടയത്ത് നിന്നുമാണ് ട്രെയിനില്‍ കയറിയത്. മദ്യലഹരിയിലായിരുന്നു പ്രതി ശുചിമുറി ഭാഗത്തായാണ് നിന്നിരുന്നത്. ട്രെയിന്‍ അയന്തി മേല്‍പ്പാലത്തിനു സമീപത്തെത്തിയപ്പോഴായിരുന്നു ആക്രമണമുണ്ടായത്. ട്രാക്കില്‍ വീണു കിടന്ന പെണ്‍കുട്ടിയെ എതിരേ വന്ന മെമു ട്രെയിന്‍ നിര്‍ത്തി ഇതില്‍ കയറ്റി വര്‍ക്കല സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു.





