ചെങ്കോട്ടയ്ക്കു സമീപമുണ്ടായ സ്‌ഫോടനത്തില്‍ എട്ട് മരണം. 24 പേര്‍ക്ക് പരിക്ക്. റെഡ് ഫോര്‍ട്ട് മെട്രോ സ്‌റ്റേഷനു സമീപം രാത്രി ഏഴോടെയാണ് സംഭവം. റെഡ് സിഗ്നലില്‍ നിര്‍ത്തിയ കാറാണ് പൊട്ടിത്തെറിച്ചതെന്ന് ഡല്‍ഹി പോലീസ് കമ്മീഷണര്‍ സതീഷ് ഗോല്‍ച പറഞ്ഞു. മൂന്ന് യാത്രികരാണ് ഈ കാറിലുണ്ടായിരുന്നത്.
|
പൊട്ടിത്തെറിച്ച കാറിലെയും റെഡ് സിഗ്നലില്‍ നിര്‍ത്തിയ മറ്റു വാഹനങ്ങളിലെ യാത്രികരുമാണ് സ്‌ഫോടനത്തില്‍ മരിച്ചവര്‍. ആദ്യ സ്‌ഫോടനത്തിനു പിന്നാലെ മറ്റു വാഹനങ്ങള്‍ക്കും തീപിടിക്കുകയായിരുന്നു. ഈ വാഹനങ്ങളുടെ ഇന്ധനടാങ്കുകളും പൊട്ടിത്തെറിച്ചതാണ് അപകടത്തിന്റെ വ്യാപ്തി കൂട്ടിയത്. പരിക്കേറ്റവരുടെ പലരുടെയും നില അതീവഗുരുതരമായതിനാല് മരണനിരക്ക് ഉയരുമെന്നാണ് ആശങ്ക. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





