31
Nov 2025
Fri
31 Nov 2025 Fri
Qatar-Bahrain Ferry service now available for non GCC citizens

2025 നവംബര്‍ 6ന് ജിസിസി പൗരന്മാര്‍ക്ക് മാത്രമായി ആരംഭിച്ച ഖത്തര്‍-ബഹ്റയ്ന്‍ ബോട്ട് സര്‍വീസില്‍ ഇനിമുതല്‍ ജിസിസി ഇതര രാജ്യക്കാര്‍ക്കും യാത്ര ചെയ്യാം. വടക്കന്‍ ഖത്തറിലെ അല്‍-റുവൈസ് തുറമുഖത്തിനും ബഹ്റയ്‌നിലെ സാദ മറീനയ്ക്കും ഇടയില്‍ ഏകദേശം 65 കിലോമീറ്റര്‍ ദൂരം യാത്ര ചെയ്യുന്ന ഫെറി സര്‍വീസാണിത്.
എംഎഎസ്എആര്‍ ആപ്പ് വഴിയാണ് ബുക്കിങ് നടത്തേണ്ടത്. സ്റ്റാന്‍ഡേര്‍ഡ്, വിഐപി സര്‍വീസുകളാണ് ലഭ്യമായിട്ടുള്ളത്.
നവംബര്‍ 7 മുതല്‍ 12 വരെ, ദിവസേന രണ്ട് റൗണ്ട് ട്രിപ്പുകള്‍ മാത്രമാണ് നല്‍കിയിരുന്നത്. നവംബര്‍ 22 വരെ ഇത് പ്രതിദിനം മൂന്ന് ട്രിപ്പുകളായി വര്‍ധിപ്പിച്ചു. ആവശ്യാനുസരണം ഇനിയും വര്‍ധിപ്പിക്കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റൗണ്ട് ട്രിപ്പ്: സ്റ്റാന്‍ഡേര്‍ഡ് 257 ഖത്തര്‍ റിയാല്‍ വിഐപി-354 ഖത്തര്‍ റിയാല്‍, വണ്‍-വേ: സ്റ്റാന്‍ഡേര്‍ഡ്-174 ഖത്തര്‍ റിയാല്‍, വിഐപി-257 ഖത്തര്‍ റിയാല്‍. 2 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ടിക്കറ്റ് നിരക്കിന്റെ പകുതി അടച്ചാല്‍ മതി. ഐഒഎസ്, ആന്‍ഡ്രോയ്ഡ് എന്നിവയില്‍ എംഎഎസ്എആര്‍ ആപ്പ് വഴി ടിക്കറ്റുകള്‍ വാങ്ങാം.

ALSO READ: എംഡിഎംഎ വില്‍ക്കാനെത്തിയ രണ്ട് യുവതികള്‍ പിടിയില്‍