വിവാഹത്തിനു മണിക്കൂറുകള്‍ക്ക് മുമ്പ് പ്രതിശ്രുത വധുവിനെ വരന്‍ കൊലപ്പെടുത്തി. ഗുജറാത്തിലെ ഭാവ് നഗറില്‍ ടെക്രി ചൗക്കിലാണ് സംഭവം. സാജന്‍ ബാരയ്യ എന്ന യുവാവാണ് തന്റെ പ്രതിശ്രുത വധു ഹിമ്മത് റാത്തോഡിനെ കൊലപ്പെടുത്തിയത്. ഇയാളെ പോലീസ് പിടികൂടി.
|
ഒന്നര വര്‍ഷമായി ലിവിങ് ടുഗദര്‍ പങ്കാളികളായിരുന്നു ഇരുവരും. ഇതിനിടെ ഇരുവരുടെയും വിവാഹം നിശ്ചയിച്ചു. ശനിയാഴ്ച വിവാഹം നടക്കാനിരിക്കെയാണ് കൊലപാതകം. വിവാഹ സാരിയെയും പണത്തെയും ചൊല്ലിയുള്ള വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഇരുമ്പു പൈപ്പ് കൊണ്ട് ഹിമ്മതിന്റെ തലയ്ക്കടിച്ച യുവാവ് ഇവരുടെ തല ഭിത്തിയിലിടിപ്പിക്കുകയും ചെയ്തിരുന്നു. സംഭവസ്ഥലത്തുവച്ചുതന്നെ യുവതി മരിച്ചു.
ALSO READ: കണ്ണൂരില്‍ ജോലിസമ്മര്‍ദ്ദം താങ്ങാനാവാതെ ബിഎല്‍ഒ ജീവനൊടുക്കി
Related
Latest News
Trending
അബൂദബിയിലെ പഴയ വിമാനത്താവളത്തില്‍ തീപിടിത്തം
- 11-Mar-2026
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





