04
Nov 2025
Tue
04 Nov 2025 Tue
Jeddah Kerala Pouravali honours Saudi RPM

ജിദ്ദ: സാമൂഹ്യ ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് മികച്ച സേവനം തുടരുന്ന സൗദി റെസ്‌പോണ്‍സ് പ്ലസ് മെഡിക്കല്‍ ഹോള്‍ഡിങ്ങിനെ(സൗദി ആര്‍പിഎം) ജിദ്ദ കേരള പൗരാവലി പുരസ്‌കാരം നല്‍കി ആദരിച്ചു. ജിദ്ദയിലെ സ്വകാര്യ ആശുപത്രിയില്‍ രണ്ടര വര്‍ഷത്തോളം ചലനമറ്റ് കിടപ്പിലായിരുന്ന ബിഹാര്‍ സ്വദേശി വീരേന്ദ്ര ഭഗത് പ്രസാദിനെ നാട്ടില്‍ എത്തിക്കുന്നതിന് വേണ്ടി ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ സഹകരണത്തോടെ സൗദി ആര്‍ പി എം എല്ലാ സഹായങ്ങളും നല്‍കിയിരുന്നു. വിവിധ രാജ്യങ്ങളില്‍ ആതുര സേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന ഡോ ഷംഷീര്‍ വയലിലാണ് സൗദി ആര്‍പിഎമ്മിന് നേതൃത്വം നല്‍കുന്നത്.

whatsapp സൗദി റെസ്‌പോണ്‍സ് പ്ലസ് ഹോള്‍ഡിങ്ങിന് ജിദ്ദ കേരള പൗരാവലിയുടെ ആദരം
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സൗദി ആര്‍പിഎം ജിദ്ദ ഹെഡ് ഓഫിസ് ഹാളില്‍ സംഘടിപ്പിച്ച അനുമോദന ചടങ്ങില്‍ ജിദ്ദ കേരള പൗരാവലി ചെയര്‍മാന്‍ കബീര്‍ കൊണ്ടോട്ടി ആര്‍പിഎം ടെറിട്ടറി മാനേജര്‍ അബ്ദു സുബ്ഹാന് പുരസ്‌കാരം കൈമാറി. പൗരാവലി ഭാരവാഹികളായ ജലീല്‍ കണ്ണമംഗലം, മന്‍സൂര്‍ വയനാട്, ഷരീഫ് അറക്കല്‍, അലി തേക്കുത്തോട്, ആര്‍ പി എം പ്രതിനിധികളായ വിജയ്, മുസീഫ് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

വീരേന്ദ്ര ഭഗത് പ്രസാദിന്റെ ചികില്‍ത്സ സംബന്ധിച്ച വിഷയങ്ങളില്‍ പൗരാവലി ഭാരവാഹിയും ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് വെല്‍ഫയര്‍ പ്രതിനിധിയുമായ ഷമീര്‍ നദ്വി തുടര്‍ അന്വേഷണങ്ങള്‍ നടത്തി വരുന്നുണ്ട്.

ALSO READ: ബലമായി ചുംബിക്കാന്‍ ശ്രമിച്ച യുവാവിന്റെ നാക്ക് കടിച്ചെടുത്ത് മുന്‍ കാമുകി