ബലമായി ചുംബിക്കാന്‍ ശ്രമിച്ച യുവാവിന്റെ നാക്ക് കടിച്ചെടുത്ത് മുന്‍ കാമുകി. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് സംഭവം. വിവാഹിതനായ 35കാരന്‍ ചമ്പിയാണ് മുന്‍ കാമുകിയെ ബലംപ്രയോഗിച്ച് ചുംബിക്കാന്‍ ശ്രമിച്ചത്.
|
മാതാപിതാക്കള്‍ തിരഞ്ഞെടുത്തയാളുമായി കാമുകി വിവാഹത്തിനു സമ്മതിക്കുകയും ചമ്പിയില്‍ നിന്ന് അകലം പാലിക്കുകയുമായിരുന്നു. ഇതില്‍ ചമ്പി അസ്വസ്ഥനായിരുന്നു. തിങ്കളാഴ്ച യുവതി കുളത്തിലേക്കു പോകുന്നതു കണ്ട ചമ്പി ഇവരെ പിന്തുടരുകയും കടന്നുപിടിക്കുകയും ചെയ്തു.
ചുംബിക്കാന്‍ ശ്രമിച്ചതോടെ യുവതി ഇയാളുടെ നാവ് കടിച്ചുമുറിച്ചു. വേദനകൊണ്ട് പുളഞ്ഞ് യുവാവ് നിലവിളിച്ചതോടെ നാട്ടുകാര്‍ ഓടിക്കൂടുകയും ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു. പ്രാദേശിക ആശുപത്രിയില്‍ പ്രഥമശുശ്രൂഷ നല്‍കിയ ശേഷം യുവാവിനെ വിദഗ്ധ ചികില്‍സയ്ക്കായി കാണ്‍പൂരിലേക്ക് മാറ്റിയിരിക്കുകയാണ്.
ALSO READ: അടിവസ്ത്രം മാത്രം ധരിച്ച് ബസ്സോടിച്ച ഡ്രൈവർക്ക് സസ്പെൻഷൻ
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





