കര്‍ണാടകയില്‍ 38കാരിയെ റോട്ട് വീലര്‍ നായകള്‍ കടിച്ചുകൊന്നു. ദേവനാഗരിയുടെ പ്രാന്തപ്രദേശമായ ഹൊണ്ണുരു ഗള്ളാര്‍ഹട്ടി ഗ്രാമത്തിലാണ് സംഭവം. അനിത ഹലേഷ് ആണ് കൊല്ലപ്പെട്ടത്.
|
രാത്രി 11ഓടെ കുടുംബവഴക്കിനിടെ തുടര്‍ന്ന് വീട്ടില്‍ നിന്നിറങ്ങിയ യുവതി ഹൊണ്ണുരു ഗൊള്ളാര്‍ഹട്ടിയിലേക്ക് നടന്നുപോവുന്നതിനിടെയാണ് റോട്ട് വീലര്‍ ഇനത്തില്‍ പെട്ട രണ്ടു നായകള്‍ യുവതിയെ കടിച്ചുകീറിയത്. കാലുകള്‍, തുട, കഴുത്ത്, മുഖം, തല എന്നിവിടങ്ങളിലായി അമ്പതോളം മുറിവുകളാണ് യുവതിയുടെ ശരീരത്തിലുള്ളത്.
കരച്ചില്‍കേട്ട് ഓടിയെത്തിയവര്‍ യുവതിയെ ദേവനാഗരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ ബംഗളരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോവുന്നിനിടെ മരിക്കുകയുമായിരുന്നു. നാട്ടുകാര്‍ കമ്പും വടികളും ഉപയോഗിച്ച് ഏറെ പണിപ്പെട്ടാണ് നായ്ക്കളെ പിടികൂടിയത്.
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഓട്ടോറിക്ഷയില്‍ എത്തിയ സംഘം രണ്ട് റോട്ട് വീലറുകളെ പ്രദേശത്ത് ഇറക്കിപോവുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ ഗൂഡാലോചനയുണ്ടെന്ന് ചൂണ്ടിക്കാട്ടി അനിതയുടെ സഹോദരന്‍ കൃഷ്ണ ചന്ദ്രപ്പ പോലീസില്‍ പരാതി നല്‍കി.
ALSO READ: ഇരട്ടക്കുട്ടികളെ പ്രസവിച്ചതിനു പിന്നാലെ വ്‌ളോഗറായ 26കാരി മരിച്ചു





