സൗദി അറേബ്യയിലെ ജുബൈലില്‍ ഇന്ത്യന്‍ പ്രവാസിയെ മകന്‍ ക്രൂരമായി കഴുത്ത് ഞെരിച്ച് കൊന്നു. യുപി സ്വദേശിയായ ശ്രീകൃഷ്ണ ബ്രിഗുനാഥ് യാദ്(53) ആണ് കൊല്ലപ്പെട്ടത്. മകന്‍ കുമാര്‍ യാദവിനെ പോലീസ് അറസ്റ്റ് ചെയ്തു. ശ്രീകൃഷ്ണ യാദവ് ജുബൈലിലെ ഒരു പ്രമുഖ കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്നു. കണ്ണുകള്‍ ചൂഴ്‌ന്നെടുത്തും ആക്രമിച്ചുമാണ് കൊന്നതെന്നാണ് പ്രാഥമിക വിവരം.
|
ലഹരിക്കടിമയായിരുന്ന മകനെ ഇതില്‍ നിന്ന് വിമുക്തമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാണ് പിതാവ് സൗദിയിലേക്ക് ഒന്നര മാസം മുന്‍പ് കൊണ്ടുവന്നത്. എന്നാല്‍, സൗദിയില്‍ എത്തിയെങ്കിലും മകനെ അതില്‍ നിന്ന് മോചിപ്പിക്കാന്‍ കഴിഞ്ഞില്ല. മാത്രമല്ല, ലഹരി കിട്ടാത്തതിന്റെ പ്രതികാരത്തില്‍ കുമാര്‍ യാദവ് പിതാവിനെ അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് നിഗമനം.
സംഭവസ്ഥലത്തെത്തിയ പൊലീസ് കുമാര്‍ യാദവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുന്നു. ഇരുവരും ഒരു മുറിയിലായിരുന്നു താമസം.





