31
Jan 2026
Wed
31 Jan 2026 Wed
10 year old girl dies in Saudi accident

സൗദി അറേബ്യയില്‍ ജിദ്ദ-മദീന റോഡില്‍ വാദി ഫറഹയില്‍ വച്ച് ലോറി കാറിലിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച മലയാളികളുടെ എണ്ണം അഞ്ചായി. പരിക്കേറ്റ് ചികിത്സയിലായിരുന്ന മലപ്പുറം മഞ്ചേരി വെള്ളില സ്വദേശി ജലീലിന്റെ മകള്‍ ഹാദിയ ഫാത്തിമ(10)യാണ് ഇന്ന് മരണത്തിനു കീഴടങ്ങിയത്. മദീന സന്ദര്‍ശനം കഴിഞ്ഞ് മലയാളി കുടുംബം മടങ്ങവേയാണ് അപകടമുണ്ടായത്. മലപ്പുറം മഞ്ചേരി വെള്ളില സ്വദേശി നടുവത്ത് കളത്തില്‍ അബ്ദുല്‍ ജലീല്‍ (52), ഭാര്യ തസ്നി തോടേങ്ങല്‍ (40), മകന്‍ നടുവത്ത് കളത്തില്‍ ആദില്‍ (14), ജലീലിന്റെ മാതാവ് മൈമൂനത്ത് കാക്കേങ്ങല്‍ (73) എന്നിവരാണ് കഴിഞ്ഞദിവസം മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അപകടത്തില്‍പെട്ട കുടുംബം സഞ്ചരിച്ച ജിഎംസി വാഹനത്തില്‍ ഏഴ് പേരാണ് ഉണ്ടായിരുന്നത്. വര്‍ഷങ്ങളായി ജിദ്ദയില്‍ ജോലി ചെയ്യുകയാണ് അബ്ദുല്‍ ജലീല്‍. യുവാവിന്റെ കുടുംബം സന്ദര്‍ശന വിസയിലാണ് ഇവിടെയെത്തിയത്. ഉമ്മ മൈമൂനത്ത് ഉംറ വിസയിലാണ് എത്തിയത്. മക്കയിലെത്തി ഉംറ നിര്‍വഹിച്ച ശേഷം മദീനയിലേക്ക് പുറപ്പെട്ടതായിരുന്നു കുടുംബം.

ALSO READ: റഷ്യന്‍ പതാക വഹിക്കുന്ന ചരക്ക് കപ്പല്‍ യുഎസ് പിടിച്ചെടുത്തു