തിരുവനന്തപുരം വെമ്പായം സ്വദേശി സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മരിച്ചു. പുളിക്കക്കോണത്ത് പാണയില്‍വീട്ടില്‍ അബ്ദുല്‍ സലാം-നസീഹ ബീവി ദമ്പതികളുടെ മകന്‍ അല്‍ അസീം (34) ആണ് മരിച്ചത്.
|
ഇദ്ദേഹം ഓടിച്ച കാര്‍ ഒരു ട്രക്കിന് പിന്നില്‍ ഇടിക്കുകയായിരുന്നു. സൗദിയുടെ കിഴക്കന്‍ പ്രവിശ്യയായ ജുബൈലില്‍ വച്ചാണ് അപകടമുണ്ടായത്. സംഭവസ്ഥലത്തു വച്ച് തന്നെ അല്‍ അസീം മരിച്ചു. മൃതദേഹം ജുബൈല്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
പ്രവാസി വെല്‍ഫെയര്‍ ജുബൈല്‍ ജനസേവന വിഭാഗം കണ്‍വീനര്‍ സലിം ആലപ്പുഴയുടെ നേതൃത്വത്തില്‍ ഔദ്യോഗിക നടപടികള്‍ പുരോഗമിക്കുന്നു. ഭാര്യ: സഹിയ ബാനു.
ALSO READ: ഹൈക്കോടതി ഉത്തരവിനെതിരേ ‘ജനനായകന്‍’ സുപ്രിം കോടതിയില്‍
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





