അരുണാചല്‍ പ്രദേശിലെ തവാങ്ങില്‍ തടാകത്തില്‍ കാണാതായ രണ്ടാമത്തെ മലയാളി യുവാവിന്റെ മൃതദേഹവും കണ്ടെത്തി. മലപ്പുറം സ്വദേശിയായ മാധവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കൊല്ലം സ്വദേശിയായ ദിനുവിന്റെ മൃതദേഹം കഴിഞ്ഞദിവസം പുറത്തെടുത്തിരുന്നു. ഭാഗികമായി തണുത്തുറഞ്ഞ തടാകത്തിനു മുകളിലൂടെ പോയപ്പോഴായിരുന്നു ഇരുവരും ഐസ് പാളി പൊട്ടി ഇതിനുള്ളിലേക്ക് വീണത്.
|
കേരളത്തില്‍നിന്ന് വിനോദയാത്രയ്‌ക്കെത്തിയ ഏഴംഗസംഘത്തിലെ അംഗങ്ങളാണ് ഇരുവരും. വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നോടെയാണ് തവാങ്ങിലെ സേല എന്ന് വിളിക്കുന്ന ഹിമതടാകത്തില്‍ ഇരുവരും വീണത്.
ഐടിബിപി, സശസ്ത്ര സീമാബല്‍, എസ്ഡിആര്‍എഫ് എന്നീ സേനാവിഭാഗങ്ങളും പ്രാദേശിക പോലീസും നാട്ടുകാരും സംയുക്തമായാണ് തിരച്ചില്‍ നടത്തിയത്. നിലവില്‍ രണ്ട് മൃതദേഹങ്ങളും പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്ക് മാറ്റിയിട്ടുണ്ട്.





