Kerala gold price decreases ഇന്നലെ രാവിലെ കുതിച്ചുകയറി സ്വര്‍ണവിലയില്‍ വൈകീട്ട് അല്‍പം കുറഞ്ഞതിന് പിന്നാലെ ഇന്ന് വന്‍വീഴ്ച. 5240 രൂപയാണ് പവന് കുറഞ്ഞിരിക്കുന്നത്. ഇന്നലെ വൈകീട്ട് 4.30ന് നടന്ന വ്യാപാരത്തില്‍ സ്വര്‍ണവില പവന് 800 രൂപ കുറഞ്ഞ് 130,360ലെത്തിയിരുന്നു. ഒരു ഗ്രാം സ്വര്‍ണത്തിന് 100 രൂപയുടെ കുറവാണുണ്ടായത്. ഗ്രാമിന് 16,295 രൂപയാണ്.
|
രാവിലെ പവന് 8,640 രൂപ വര്‍ധിച്ച് പുതിയ റെക്കോഡായ 1,31,160 ല്‍ എത്തിയിരുന്നു. ഇന്നലെ രാവിലെ ഒരു ഗ്രാം സ്വര്‍ണത്തിന് 1080 രൂപയാണ് വര്‍ധിച്ചത്. ചരിത്രത്തിലാദ്യമായാണ് ഒറ്റ ദിവസം സ്വര്‍ണവിലയില്‍ ഇത്രയധികം വില വര്‍ധനയുണ്ടാകുന്നത്.
ഇന്നത്തെ വില
22 കാരറ്റ് സ്വര്‍ണത്തിന് പവന് 5,240 രൂപയുടെ ഇടിവാണ് ഇന്നുണ്ടായത്. ഇതോടെ പവന്‍ വില 1,25,120 രൂപയായി.
ഇന്നലെയും ഇന്നുമായി ഇടിഞ്ഞ വിലവിരം ഇങ്ങനെ
24 കാരറ്റ്
ഗ്രാമിന് 823 രൂപ കുറഞ്ഞ് 17,062
പവന് 6,584 രൂപ കുറഞ്ഞ് 1,36,496
22 കാരറ്റ്
ഗ്രാമിന് 755 രൂപ കുറഞ്ഞ് 15,640
പവന് 6,040 രൂപ കുറഞ്ഞ് 1,25,120
18 കാരറ്റ്
ഗ്രാമിന് 617 രൂപ കുറഞ്ഞ് 12,797
പവന് 4,936 രൂപ കുറഞ്ഞ് 1,02,376
ആഗോള വിപണിയിലെ വില
കഴിഞ്ഞ ദിവസം സ്വര്‍ണവിപണിയില്‍ ചരിത്രക്കുതിപ്പായിരുന്നു. കേരളത്തില്‍ ഒറ്റയടിക്ക് 8000രൂപയിലേറെയാണ് പവന് വര്‍ധിച്ചത്. ആഗോള വിപണിയില്‍ 500 ഡോളറിലേറെയും ഉയര്‍ന്നു. രാജ്യാന്തര സ്വര്‍ണവില ചരിത്രത്തിലെ ഏറ്റവും ഉയരമായ 5,578 ഡോളര്‍ വരെ തൊട്ടിരുന്നു ഇന്നലെ. വൈകാതെ വില 6,000 ഡോളറും ഭേദിച്ചേക്കാമെന്നും നിരീക്ഷകര്‍ ചൂണ്ടിക്കാട്ടിയിരുന്നു. പ്രതിസന്ധി സമയങ്ങളിലെ സുരക്ഷിത നിക്ഷേപ താവളം എന്നതാണ് സ്വര്‍ണത്തെ ഇത്രമേല്‍ ഡിമാന്‍ഡുള്ളതാക്കുന്നത്. ഔണ്‍സിന് 5,202 ഡോളറിലാണ് നിലവില്‍ വ്യാപാരം നടക്കുന്നത്.
ഇന്നലെ വില കൂടിയതിനെ തുടര്‍ന്നുണ്ടായ ലാഭമെടുപ്പില്‍ രാജ്യാന്തരവില താഴ്ന്നതാണ് കേരളത്തില്‍ ഉച്ചക്കുശേഷം സ്വര്‍ണവില കുറയാന്‍ ഇടയാക്കിയത്. ഏതായാലും ഇപ്പോള്‍ ഒരു പവന്‍ സ്വര്‍ണം വാങ്ങണമെങ്കില്‍ ജി.എസ്.ടിയും പണിക്കൂലിയുമടക്കം 1.50 ലക്ഷം രൂപക്കടുത്താകും.
സ്വര്‍ണവില ഇനിയും വര്‍ധിക്കാനാണ് സാധ്യത. ആഗോള സമ്പദ് വ്യവസ്ഥയിലെ അനിശ്ചിതത്വങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ഇങ്ങനെ അനിശ്ചിതത്വമുണ്ടാകുമ്പോള്‍ സ്വര്‍ണനിക്ഷേപങ്ങള്‍ക്ക് സ്വീകാര്യത കൂടും. അതുപോലെ രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളും യു.എസിന്റെ തീരുവ ഭീഷണികളും സ്വര്‍ണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.
കുതിപ്പിനും കിതപ്പിനും പിന്നില്‍
ആഗോള സമ്പദ് വ്യവസ്ഥയിലെ അനിശ്ചിതത്വങ്ങളാണ് സ്വര്‍ണവിലയില്‍ നിലവില്‍ പ്രതിഫലിക്കുന്നത്. സ്വാഭാവികമായും ഇങ്ങനെ അനിശ്ചിതത്വമുണ്ടാകുമ്പോള്‍ സ്വര്‍ണനിക്ഷേപങ്ങള്‍ക്ക് സ്വീകാര്യത കൂടും. സുരക്ഷിത നിക്ഷേപം എന്നതാണ് വിപണിയില്‍ സ്വര്‍ണത്തിന്റെ ലേബല്‍. രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളും യു.എസിന്റെ തീരുവ ഭീഷണികളുമെല്ലാം സ്വര്‍ണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.
മധ്യേഷ്യയിലും ആഗോള സമ്പദ്മേഖലയിലും ആശങ്ക വിതച്ച് ഇറാന്‍-യു.എസ് യുദ്ധഭീതി കനക്കുകയാണ്. ഏത് നിമിഷവും യുഎസ് ‘അര്‍മാഡ’യില്‍ നിന്ന് ഇറാനെ ഉന്നമിട്ട് ആക്രമണമുണ്ടായേക്കാമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, തങ്ങള്‍ അടങ്ങിയിരിക്കില്ലെന്നാണ് യു.എസിന് ഇറാന്‍ നല്‍കിയ മറുപടി. ഈ സംഘര്‍ഷാവസ്ഥയില്‍ ചാഞ്ചാടുകയാണ് സ്വര്‍ണം.
കഴിഞ്ഞ ഒരു മാസത്തെ സ്വര്‍ണ വില
Date Price of 1 Pavan Gold (Rs.)
1-Jan-26 Rs. 99,040 (Lowest of Month)
2-Jan-26 99880
3-Jan-26 99600
4-Jan-26 99600
5-Jan-26
(Morning) 100760
5-Jan-26
(Afternoon) 101080
5-Jan-26
(Evening) 101360
6-Jan-26 101800
7-Jan-26
(Morning) 102280
7-Jan-26
(Evening) 101400
8-Jan-26 101200
9-Jan-26
(Morning) 101720
9-Jan-26
(Evening) 102160
10-Jan-26 103000
11-Jan-26 103000
12-Jan-26 104240
13-Jan-26 104520
14-Jan-26
(Morning) 105320
14-Jan-26
(Evening) 105600
15-Jan-26
(Morning) 105000
15-Jan-26
(Evening) 105320
16-Jan-26 105160
17-Jan-26 105440
18-Jan-26 105440
19-Jan-26
(Morning) 106840
19-Jan-26
(Evening) 107240
20-Jan-26
(Morning) 108000
20-Jan-26
(Noon) 108800
20-Jan-26
(Afternoon) 110400
20-Jan-26
(Evening) 109840
21-Jan-26
(Morning) 113520
21-Jan-26
(Noon) 115320
21-Jan-26
(Evening) 114840
22-Jan-26 113160
23-Jan-26
(Morning) 117120
23-Jan-26
(Afternoon) 115240
24-Jan-26
(Morning) 116320
24-Jan-26
(Evening) 117520
25-Jan-26 117520
26-Jan-26
Yesterday »
(Morning) 119320
26-Jan-26
(Afternoon) 118760
27-Jan-26 118760
28-Jan-26
(Morning) 121120
28-Jan-26
(Afternoon) 122520
29-Jan-26
Yesterday »
(Morning) Rs. 1,31,160 (Highest of Month)
29-Jan-26
Yesterday »
(Evening) 130360
30-Jan-26
Today » Rs. 1,25,120



