07
Mar 2026
Sat
07 Mar 2026 Sat
US embassy organised bus services for US citizens to go to Egypt

ഇസ്രായേലിലുള്ള യുഎസ് പൗരന്മാര്‍ക്ക് ഈജിപ്തിലേക്ക് പോവാന്‍ ബസ് സര്‍വീസ് ഒരുക്കി നല്‍കി ജറുസലേമിലെ യുഎസ് എംബസി. ഇറാന്‍ മിസൈലുകളും ഡ്രോണുകളും ഇസ്രായേലില്‍ പതിച്ചുകൊണ്ടേയിരിക്കുന്ന സാഹചര്യത്തില്‍ തങ്ങളുടെ പൗരന്മാരെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് യുഎസ് നടപടി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഈജിപ്തിലേക്ക് പോവാന്‍ സന്നദ്ധരായ പൗരന്മാരെ താബയിലേക്ക് കൊണ്ടുപോവുന്നതിന് ബസ് സര്‍വീസ് ലഭ്യമാക്കുമെന്ന് യുഎസ് എംബസി എക്‌സ് അക്കൗണ്ടിലൂടെ വ്യക്തമാക്കുകയായിരുന്നു. ജറുസലേം, ടെല്‍ അവീവ് എന്നിവിടങ്ങളില്‍ നിന്നാണ് ബസ് സര്‍വീസുകള്‍. ആവശ്യക്കാരുടെ എണ്ണമനുസരിച്ച് വരും ദിവസങ്ങളിലും ബസ് സര്‍വീസുകള്‍ ഏര്‍പ്പെടുത്തുമെന്ന് എംബസി അറിയിച്ചു. ഈ സേവനം ഉപയോഗപ്പെടുത്താന്‍ താല്‍പര്യമുള്ളവര്‍ക്കായി രജിസ്‌ട്രേഷന്‍ ഫോമിന്റെ ലിങ്കും അധികൃതര്‍ പങ്കുവച്ചിട്ടുണ്ട്.

ALSO READ:യുഎസിന്റെ താഡ് റഡാര്‍ സംവിധാനങ്ങള്‍ തകര്‍ത്ത് ഇറാന്‍