വിവാഹദിവസം താലികെട്ടാൻ ക്ഷേത്രത്തിലെത്താതെ മുങ്ങിയ പ്രതിശ്രുത വരനെ പീഡനക്കേസിൽ പൊക്കി പ്രതിശ്രുതവധു. കാസർകോട് വെള്ളരിക്കുണ്ട് ബളാൽ സ്വദേശി വിഷ്ണുനാരായണനാണ്(24)അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
|
പ്രണയബന്ധത്തിലായിരുന്ന യുവതിയും യുവാവും വിവാഹിതരാവാൻ തീരുമാനിക്കുകയും ഇതിനു വീട്ടുകാരുടെ പിന്തുണ ലഭിക്കുകയും ചെയ്തു. വിവാഹത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി വധുവും വീട്ടുകാരും ക്ഷേത്രത്തിലെത്തിയെങ്കിലും മുഹൂർത്തമായിട്ടും പ്രതിശ്രുത വരനും വീട്ടുകാരും എത്തിയില്ല. ഇതിനിടെ പ്രതിശ്രുത വരന്റെ വീട്ടുകാർ ക്ഷേത്രത്തിലെത്തുകയും യുവാവിനെ കാണാനില്ലെന്ന് അറിയിക്കുകയും ചെയ്തു.
ഇതോടെയാണ് പ്രതിശ്രുത വധു പ്രതിശ്രുത വരനെതിരേ പോലീസിൽ ലൈംഗിക പീഡനപരാതി നൽകിയത്. പരാതിയിൽ കേസെടുത്ത പോലീസ് യുവാവിനെ പിടികൂടുകയായിരുന്നു.
ALSO READ: സംസ്ഥാനത്ത് നാലു ദിവസം മഴ കനക്കുമെന്ന് മുന്നറിയിപ്പ്



