12
Jul 2026
Fri
12 Jul 2026 Fri

ബാങ്ക് സോഫ്റ്റ് വെയര്‍ ഹാക്ക് ചെയ്ത് 7.34 കോടി രൂപ തട്ടിയെടുത്ത കേസില്‍ മൂന്നുപേര്‍ കൂടി പിടിയില്‍. ഗുജറാത്തിലെ ദി ഭാവനഗര്‍ ഡിസ്ട്രിക്റ്റ് കോ-ഓപറേറ്റീവ് ബാങ്കില്‍ നിന്ന് പണം തട്ടിയ കേസിലാണ് അറസ്റ്റ്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം പത്തായി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സൂറത്ത് സ്വദേശിയായ അനില്‍ ധര്‍മേഷ്ഭായ് അഗ്രാവത്, ഭൂമില്‍ നയന്‍കുമാര്‍ പട്ടേല്‍, വികാസ് പോഖര്‍മാല്‍ ചൗധരി എന്നിവരാണ് പിടിയിലായതെന്ന് പോലീസ് അറിയിച്ചു.

ബാങ്കിന്റെ കോര്‍ ബാങ്കിങ് സിസ്റ്റം സോഫ്റ്റ്വെയറിലെ സുരക്ഷാ വീഴ്ച മുതലെടുത്തായിരുന്നു പ്രതികളുടെ തട്ടിപ്പ്. വര്‍ഷങ്ങളായി ഇടപാടുകള്‍ നടക്കാത്ത നാല് അക്കൗണ്ടുകള്‍ വഴിയാണ് സംഘം പണം അടിച്ചുമാറ്റിയത്.

ALSO READ: ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്‍ കൊല്ലപ്പെട്ട കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ച് സര്‍ക്കാര്‍

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക