കാഠ്മണ്ഡു: നേപ്പാളില്‍ 157-ലധികം പേരുടെ ജീവനെടുക്കുകയും കനത്ത നാശനഷ്ടങ്ങള്‍ സൃഷ്ടിക്കുകയും ചെയ്ത മിന്നല്‍ പ്രളയത്തിന് കാരണം ഭൂകമ്പമല്ലെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വേ (USGS) സ്ഥിരീകരിച്ചു. ചൈന-നേപ്പാള്‍ അതിര്‍ത്തിയിലെ കൂറ്റന്‍ ഹിമാനി (Glacier) തകര്‍ന്നു വീണതിനെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലും വെള്ളപ്പൊക്കവുമാണ് പ്രളയത്തിന് വഴിവെച്ചതെന്ന് ഉപഗ്രഹ ചിത്രങ്ങള്‍ വിശകലനം ചെയ്ത ശേഷം അധികൃതര്‍ വ്യക്തമാക്കി.
|
ബുധനാഴ്ച രാവിലെ 8.37-ന് നേപ്പാള്‍-ചൈന അതിര്‍ത്തി മേഖലയിലുണ്ടായ ചലനം 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണെന്നായിരുന്നു ആദ്യ നിഗമനം. എന്നാല്‍ പിന്നീട് 5.2 തീവ്രത രേഖപ്പെടുത്തിയ വന്‍ മഞ്ഞുപാളി തകര്‍ച്ചയും അവശിഷ്ടങ്ങളുടെ ഒഴുക്കുമാണ് പ്രളയത്തിന് കാരണമായതെന്ന് യു.എസ് സര്‍വേ തിരുത്തുകയായിരുന്നു.
🚨 TERRIFYING FOOTAGE: Glacier Lake Bursts in Tibet, Sending a Massive Flood Toward Nepal! 🤯
A sudden glacier lake outburst in Tibet unleashed a powerful surge of water and debris, triggering severe flooding downstream in Nepal’s Koshi River system.
The sheer force of nature… pic.twitter.com/ZLaxhT55Au
— LUCK7773 (@Luck_7773) August 26, 2026
ചൈനയില്‍ നിന്ന് നേപ്പാളിലേക്ക് ഒഴുകുന്ന ഭോട്ടെ കോശി നദിയുടെ പോഷകനദിയായ ലെന്ദേ ഖോലയിലാണ് ഹിമാനി തകര്‍ന്ന് ചളിയും കൂറ്റന്‍ പാറക്കെട്ടുകളും ഇരച്ചെത്തിയത്. ഇതാണ് അതിര്‍ത്തി കടന്ന് നേപ്പാളിലെ രസൂവ, ധാഡിങ്, നുവാകോട്ട് തുടങ്ങിയ ജില്ലകളില്‍ മിന്നല്‍ പ്രളയം സൃഷ്ടിച്ചത്.
പ്രളയത്തില്‍ നേപ്പാളില്‍ മാത്രം 157 മൃതദേഹങ്ങള്‍ പോലീസ് കണ്ടെടുത്തു. കാണാതായവരില്‍ 142 ഇന്ത്യക്കാരുള്‍പ്പെടെ 341 വിദേശ വിനോദസഞ്ചാരികളും ഉള്‍പ്പെടുന്നു. അതിര്‍ത്തിയിലെ തിബത്തന്‍ മേഖലയായ ഗൈറോങ്ങില്‍ (ഏ്യശൃീിഴ) 3 പേര്‍ മരിക്കുകയും 265 പേരെ കാണാതാവുകയും ചെയ്തതായി ചൈനീസ് മാധ്യമങ്ങള്‍ അറിയിച്ചു. വൈദ്യുതി ബന്ധം പൂര്‍ണ്ണമായി വിച്ഛേദിക്കപ്പെട്ട പ്രളയബാധിത പ്രദേശങ്ങളില്‍ നേപ്പാള്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം ശക്തമായി പുരോഗമിക്കുകയാണ്.
Tags: Nepal flash flood news, Glacier collapse Nepal, USGS report Nepal, Nepal flood cause, International news Malayalam, Breaking news Malayalam
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





