പരപ്പ ബിരിക്കുളം സ്വദേശിനിയായ മലയാളി നഴ്സ് റിയാദില്‍ മരിച്ച നിലയില്‍. ബിരിക്കുളം കരിപ്പടക്കത്ത് പരേതനായ മധുവിന്റെയും സീതയുടെയും മകള്‍ ചിപ്പി രതീഷ് (35) ആണ് മരിച്ചത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി റിയാദ് നദീമിലെ സ്വകാര്യ ക്ലിനിക്കില്‍ സ്റ്റാഫ് നഴ്സായി ജോലി ചെയ്തുവരികയായിരുന്നു.
|
സൗത്ത് ആഫ്രിക്കയില്‍ ജോലി ചെയ്യുന്ന രതീഷാണ് ഭര്‍ത്താവ്. മരണവിവരമറിഞ്ഞ് അദ്ദേഹം നാട്ടിലെത്തിയിട്ടുണ്ട്. മക്കള്‍: അനുനന്ദ കെ. രതീഷ് (പ്ലസ് വണ്‍ വിദ്യാര്‍ഥിനി), ദിവ്യ രതീഷ് (മൂന്നാം ക്ലാസ് വിദ്യാര്‍ഥിനി).
ചിപ്പിയുടെ മരണത്തില്‍ പ്രവാസി സമൂഹവും സഹപ്രവര്‍ത്തകരും അനുശോചനം അറിയിച്ചു.
ചിപ്പി രതീഷിന്റെ മൃതശരീരം നാട്ടിലെത്തിക്കുന്നതിനുള്ള ഔദ്യോഗിക നടപികള് പൂര്‍ത്തിയാക്കാന്‍ കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗം രംഗത്തുണ്ട്.
Tags: Malayali Nurse Death Riyadh, Chippi Ratheesh Death, Kasaragod News, Parappa Birikkulam News, Saudi Arabia News, Riyadh News, NRI News Malayalam, Keli Cultural Association
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





