റാണിപുരം വിനോദസഞ്ചാര കേന്ദ്രത്തിലെ സിപ്ലൈനില്‍നിന്നു വീണ് ഓപ്പറേറ്റര്‍ മരിച്ചു. ബളാന്തോട് ചാമുണ്ഡിക്കുന്ന് വാതില്‍മാടിയിലെ കൃഷ്ണന്റെ മകന് സനൂപ് (25) ആണു ഇക്കോ ടൂറിസത്തിന്റെ ഭാഗമായ കേബിള്‍ കാറില്‍ നിന്ന് വീണ് മരിച്ചത്.
|
ശനിയാഴ്ച വൈകിട്ട് വിനോദ സഞ്ചാരത്തിനായി എത്തിയ യുവതി സിപ്ലൈനിലൂടെ സഞ്ചരിക്കാനായി സുരക്ഷാബെല്റ്റണിഞ്ഞ് പുറപ്പെടുന്നതിനിടെ, അബദ്ധത്തില്‍ സനൂപിന്റെ കയ്യില്‍ കയറിപ്പിടിക്കുകയായിരുന്നു.
യുവതിയോടൊപ്പം സിപ്ലൈനില് തൂങ്ങി 300 മീറ്ററോളം അകലെ ലാന്‍ഡിങ് സ്ഥലത്തിനു സമീപം വരെ സനൂപ് എത്തിയെങ്കിലും പിടിവിട്ട് വലിയ താഴ്ചയിലേക്ക് പതിച്ചു.
കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വെള്ളിയാഴ്ച്ചയായിരുന്നു സനൂപ് ഓപ്പറേറ്ററായി ജോലിയില്‍ പ്രവേശിച്ചത്.
അമ്മ ജാനകി. സഹോദരങ്ങള്‍: ശരത്, ശ്യാം.
Tags: Ranipuram Accident, Ranipuram Zipline Death, Kasaragod News, Sanoop Ranipuram Death, Balanthode News, Kerala Tourism Accident, Kasaragod News Malayalam
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക




