11
Sep 2026
Fri
11 Sep 2026 Fri
Brazil Football Team Squad Announcement Vinicius Jr Carlo Ancelotti India Friendly Kolkata

ഇന്ത്യക്കെതിരായ സൗഹൃദ ഫുട്ബോളിന് ബ്രീസീലിന്റെ വമ്പന്‍ താരനിര. ലോക കപ്പിന് ശേഷം ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മല്‍സരത്തില്‍ വിനീഷ്യസ് ജൂനിയര്‍, റഫീന്യ, മാര്‍കിന്യോ, ബ്രൂണോ ഗ്വിമാറസ്, ഡാനിലോ, ഗബ്രിയേല്‍ മഗലാസ് തുടങ്ങിയ പ്രമുഖരെല്ലാം പങ്കെടുക്കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഒക്ടോബര്‍ മൂന്നിന് കൊല്‍ക്കത്തയിലാണ് മത്സരം. എന്‍ഡ്രിക്, എസ്താവോ എന്നിവരും ഇന്ത്യയിലേക്കെത്തും. ഈമാസം 25നും 29നും ഓസ്ട്രേലിയയില്‍ രണ്ടുമത്സരങ്ങളുണ്ട്. അതിന് പിന്നാലെയാണ് ടീം ഇന്ത്യയിലെത്തുന്നത്.

പ്രധാന വിവരങ്ങൾ (Key Highlights):

  • ചരിത്ര പോരാട്ടം: ഒക്ടോബർ 3-ന് കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് ബ്രസീൽ-ഇന്ത്യ അന്താരാഷ്ട്ര സൗഹൃദ മത്സരം നടക്കുന്നത്.
  • താരനിര: വിനീഷ്യസ് ജൂനിയർ, റഫീന്യ, മാർക്വീന്യോസ്, ഗബ്രിയേൽ മഗലാസ്, എൻഡ്രിക്, എസ്താവോ തുടങ്ങിയ വമ്പൻ താരങ്ങൾ ടീമിലുണ്ട്.
  • മത്സരക്രമം: ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരങ്ങൾക്ക് ശേഷമാണ് ബ്രസീൽ ടീം ഇന്ത്യയിലെത്തുന്നത്.

ഇക്കഴിഞ്ഞ ലോകകപ്പില്‍ ഭേദപ്പെട്ട ക്വാര്‍ട്ടര്‍ കാണാതെ പുറത്തായ കാനറികള്‍ തിരിച്ചുവരവിന്റെ പാതയിലാണ്. കോച്ച് കാര്‍ലോ ആന്‍സലോട്ടിക്ക് കീഴില്‍ പുതിയ തന്ത്രങ്ങളും ഗെയിം പ്ലാനും തയ്യാറാക്കി കുതിക്കാനൊരുങ്ങുകയാണ് മഞ്ഞപ്പട.

ടീം: ഹ്യൂഗോ സൗസ, ഫെഡ്രോ മൊറോസ്‌കോ, ഒറ്റാവിയോ (ഗോള്‍കീപ്പര്‍). അര്‍തര്‍ ഡയസ്, ഡഗ്ലസ് സാന്റോസ്, ഗബ്രിയേല്‍ മെഗല്‍ഹെസ്, ജെയ്ര്‍, മാര്‍ക്വീന്യോസ്, മാത്യുഷിന്‍ഹോ, മൗറോ ജൂനിയര്‍, വിറ്റോര്‍ റെയ്സ്, വെസ്ലി (പ്രതിരോധം)

ആന്ദ്രെ സാന്റോസ്, ബ്രെനോ ബിഡോണ്‍, ബ്രൂണോ ഗിമാറസ്, ഡാനിലോ സാന്റോസ്, ഡഗ്ലസ് ലൂയിസ്, ഗബ്രിയേല്‍ ബോണ്‍ടെംപോ (മധ്യനിര), എന്‍ഡ്രിക്, എസ്താവോ. ജാവോ പെഡ്രോ, റഫീന്യോ, റയാന്‍, സാമുവല്‍ ലിനോ, വിനീഷ്യസ് ജൂനിയര്‍(ഫോര്‍വേഡ്).

Tags: Brazil vs India, Vinicius Junior, Raphinha, Endrick, Estevao, Carlo Ancelotti, Marquinhos, Gabriel Magalhaes, Kolkata football match, Salt Lake Stadium, Indian football team, Friendly match 2026, Sports news Malayalam, Brazil squad India

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക