സെപ്റ്റംബര്‍ 14ന് വൈകുന്നേരത്തോടെ 1,12,080 രൂപയിലേക്കെത്തിയ സ്വര്‍ണം ഇന്ന് (സെപ്റ്റംബര്‍ 15) 1,12,320 രൂപയിലേക്ക് നീങ്ങി. 240 രൂപയുടെ വര്‍ധനവാണ് സംഭവിച്ചത്. ഒരു ഗ്രാം സ്വര്‍ണത്തിന് 30 രൂപ ഉയര്‍ന്ന് 14,040 രൂപയുമാണ് ഇന്നത്തെ വില.
|
Key Highlights
- ഇന്നത്തെ വില: പവന് 240 രൂപ വർധിച്ച് 1,12,320 രൂപയും ഗ്രാമിന് 14,040 രൂപയുമായി.
- ആഭരണ വില: പണിക്കൂലിയും നികുതിയും ചേരുമ്പോൾ ഒരു പവൻ വാങ്ങാൻ ഏകദേശം ₹1.5 ലക്ഷം നൽകണം.
- വിലക്കയറ്റത്തിന് കാരണം: പശ്ചിമേഷ്യൻ സംഘർഷങ്ങളും യു.എസിലെ പണപ്പെരുപ്പവും അന്താരാഷ്ട്ര വിപണിയിൽ നിരക്കുയർത്തി.
- വാങ്ങൽ നിർദേശം: അവശ്യ ആവശ്യക്കാർ അഡ്വാൻസ് ബുക്കിംഗ് പ്രയോജനപ്പെടുത്തുക; നിക്ഷേപകർ വില കുറയുന്നതുവരെ കാത്തിരിക്കുന്നത് ഉചിതം.
നിലവില്‍ ഒരു പവന് സ്വര്‍ണം വാങ്ങിക്കണമെങ്കില്‍ ഏകദേശം ഒന്നര ലക്ഷം രൂപയോളമാണ് കേരളത്തില്‍ നല്‍കേണ്ടത്. ഇത്രയേറെ തുക നല്കി സ്വര്‍ണാഭരണങ്ങള്‍ വാങ്ങിക്കേണ്ടെന്ന നിലപാടിലാണ് ഒട്ടുമിക്കയാളുകളും. എന്നാല്‍ വിവാഹം, വിശേഷ ദിവസങ്ങള്‍, ഉത്സവങ്ങള്‍ എന്നിങ്ങനെയുള്ള സമയത്ത് ആഭരണങ്ങള്‍ വാങ്ങിക്കാതിരിക്കുന്നത് എങ്ങനെയാണല്ലേ?
2025 ഡിസംബര്‍ 23നാണ് ചരിത്രത്തിലാദ്യമായി സ്വര്‍ണവില ഒരു പവന് ലക്ഷത്തിന് മുകളിലേക്ക് കടന്നത്. ഇതിന് പിന്നാലെ ജനുവരി 29ന് 1,31,160 രൂപയിലും വില തൊട്ടു. ഇവിടെ നിന്ന് നിരക്ക് ചെറുതായൊന്ന് താഴേക്കിറങ്ങിയെങ്കിലും കാര്യമായ ഇടിവ് പിന്നീട് സംഭവിച്ചിട്ടില്ല. നിരക്കില്‍ വൈകാതെ കുറവ് വന്നേക്കാമെന്ന പ്രതീക്ഷയിലാണ് ഉപഭോക്താക്കള്‍. 1 ലക്ഷം രൂപയ്ക്ക് താഴേക്ക് വില കുറയുമെന്ന ഘട്ടം വന്നിരുന്നുവെങ്കിലും, രാജ്യാന്തര വിപണിയില്‍ സംഭവിച്ച മാറ്റങ്ങള്‍ കാരണം വില വീണ്ടുമുയര്‍ന്നു.
യുദ്ധവും സ്വര്‍ണവും
രാജ്യാന്തര വിപണിയില്‍ നിലവില്‍ സ്വര്‍ണം ഔണ്‍സിന് 4,300 ഡോളറിന് മുകളിലാണ് നിരക്ക്. ഭൗമ രാഷ്ട്രീയ സംഘര്‍ഷങ്ങളാണ് സ്വര്‍ണവിലയിലെ ഏറ്റക്കുറച്ചിലുകള്‍ക്ക് പ്രധാന കാരണമാകുന്നത്. പശ്ചിമേഷ്യന്‍ സംഘര്‍ഷം അവസാനിക്കാതെ തുടരുന്നത് സ്വര്‍ണവിലയെ വീണ്ടും മുകളിലേക്ക് ഉയര്‍ത്തുന്നു.
വില്ലനായി യുഎസിലെ പണപ്പെരുപ്പം
ഇതിന് പുറമെ യുഎസിലെ പണപ്പെരുപ്പം, അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ പലിശ നിരക്കുകള്‍, രാജ്യാന്തര സംഘര്‍ഷങ്ങള്‍, രാജ്യാന്തര നയങ്ങള്‍, രാജ്യങ്ങള്‍ തമ്മിലുള്ള സാമ്പത്തിക നയങ്ങള്‍, ഓഹരി വിപണിയിലെ ഏറ്റക്കുറച്ചിലുകള്‍, ക്രൂഡ് ഓയില്‍ വിലയിലെ മാറ്റം, രൂപയുടെ മൂല്യത്തിലുണ്ടാകുന്ന വ്യത്യാസം, ലോക നേതാക്കള്‍ നടത്തുന്ന പ്രഖ്യാപനങ്ങള്‍ തുടങ്ങിയവയെല്ലാം സ്വര്‍ണവിലയെ ബാധിക്കുന്നതാണ്.
Tags:
Gold Rate Today, Kerala Gold Price, Gold Price September 15, Sovereign Gold Rate, Gold Buying Tips, Business News Malayalam
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





