16
Oct 2026
Fri
16 Oct 2026 Fri

ദേശീയ പതാക ഉയർത്തുന്നതിന് തിരംഗ യാത്ര സംഘടിപ്പിക്കാനുള്ള ആഹ്വാനവുമായി ബന്ധപ്പെട്ട് കൊക്ക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്‌കെയുടെ ന്യൂഡൽഹിയിലെ വീട്ടിലെത്തി ഡൽഹി പൊലീസ്. ഒക്ടോബർ 16-ന് കനോട്ട് പ്ലേസിലെ സെൻട്രൽ പാർക്കിൽ ദേശീയ പതാക ഉയർത്തുന്നതിനായി ജനങ്ങൾ ഒത്തുചേരണമെന്ന് ദിപ്‌കെ ബുധനാഴ്ച ആഹ്വാനം ചെയ്തിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പൊലീസ് നൽകിയ നോട്ടീസിനെ ചോദ്യം ചെയ്ത് ദിപ്‌കെ രംഗത്തെത്തിയതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. തോളിൽ ദേശീയ പതാകയണിഞ്ഞ് സോഫയിലിരുന്ന ദിപ്‌കെ, തനിക്കെതിരെ എന്ത് ആരോപണമാണ് ഉന്നയിച്ചിരിക്കുന്നതെന്ന് പൊലീസിനോട് ചോദിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

പൊലീസ് നൽകിയ നോട്ടീസിലെ വിവരങ്ങൾ പരിശോധിച്ച ദിപ്‌കെ, അതിലെ ചില ഭാഗങ്ങൾ വായിച്ചുകേൾപ്പിക്കുകയും ഉദ്യോഗസ്ഥരോട് വിശദീകരണം തേടുകയും ചെയ്തു. സമൂഹമാധ്യമങ്ങളിലൂടെ പൊതുജനങ്ങളെ നിയമവിരുദ്ധമായി പ്രേരിപ്പിച്ചുവെന്നാണ് നോട്ടീസിൽ ആരോപിക്കുന്നതെന്ന് അദ്ദേഹം വായിച്ചുകേൾപ്പിച്ചു.

‘ഇതെന്ത് തമാശയാണ്? നിങ്ങൾക്ക് തോന്നുന്നതെല്ലാം എഴുതിവെക്കുകയാണോ?’ എന്നായിരുന്നു ദിപ്‌കെയുടെ പ്രതികരണം. ഗാന്ധിയുടെ ചിത്രം പതിച്ച വെള്ള ടി-ഷർട്ടും നീല ജീൻസും ധരിച്ചിരുന്ന അദ്ദേഹം, പൊലീസ് നൽകിയ നോട്ടീസിന്റെ വിശ്വാസ്യതയെയും ചോദ്യം ചെയ്തു.

താൻ അക്രമത്തിന് പ്രേരിപ്പിച്ചുവെന്ന് തെളിയിക്കുന്ന ഒരു വീഡിയോയെങ്കിലും കാണിക്കാൻ പൊലീസിനെ വെല്ലുവിളിക്കുകയും ചെയ്തു. ‘എന്നെ തൂക്കിലേറ്റിക്കോളൂ, ഇതെന്ത് തമാശയാണ്?’ എന്നും അദ്ദേഹം ഉദ്യോഗസ്ഥരോട് ചോദിക്കുന്നുണ്ട്.

താൻ അക്രമത്തിന് പ്രേരിപ്പിക്കുന്നതായി തെളിയിക്കുന്ന ഒരു വീഡിയോ പോലും പൊലീസിന് കാണിക്കാൻ കഴിയില്ലെന്നും ദിപ്‌കെ അവകാശപ്പെട്ടു. സ്വന്തം വീട്ടിൽവെച്ച് പൊലീസിനോട് സംസാരിക്കുന്നതിനിടെ മറ്റു ഉദ്യോഗസ്ഥർ ദൃശ്യങ്ങൾ പകർത്തുന്നതും പുറത്തുവന്ന വീഡിയോയിൽ കാണാം.

ALSO READ:നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടം: ഒന്നാം പ്രതി സുഹൈല്‍ സജീവ് കഴിച്ചത് അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം; ഞെട്ടിക്കുന്ന ശാസ്ത്രീയ പരിശോധനാ ഫലം പുറത്ത്!

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക