ചെന്നൈ: സമൂഹമാധ്യമങ്ങളിൽ സാമ്പത്തിക സാക്ഷരത സംബന്ധിച്ച വീഡിയോകളിലൂടെ ശ്രദ്ധേയനായ യുവ ഇൻഫ്ലുവൻസർ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ഇൻസ്റ്റഗ്രാമിലും യൂട്യൂബിലും ‘ഫൈനാൻസ് വിത്ത് ഹരീഷ്’ (Finance with Harish) എന്ന പേരിൽ ലക്ഷക്കണക്കിന് ഫോളോവേഴ്സുള്ള ജനപ്രിയ ബ്രാൻഡ് നടത്തിയിരുന്ന പുതുച്ചേരി സ്വദേശി വി. ഹരീഷിനെയാണ് (27) ചെന്നൈ മുട്ടുക്കാടിന് സമീപമുള്ള വാടക വില്ലയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
|
മരണത്തിന് മുൻപ് ഹരീഷ് ചിത്രീകരിച്ച അവസാന വീഡിയോയിൽ സഹ ഇൻഫ്ലുവൻസറും സെമുറിയ ഇങ്ക് (Zemuria Inc) സിഇഒയുമായ ജെയ്സൺ സാമുവൽ തനിക്കെതിരെ സൈബർ ഭീഷണി മുഴക്കിയതായും അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാൻ ശ്രമിച്ചതായും വെളിപ്പെടുത്തിയിരുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.
കുടുംബത്തിന്റെ ഗുരുതര ആരോപണങ്ങൾ
സ്വകാര്യ കമ്പനി സിഇഒയുടെയും മറ്റു ചിലരുടെയും ഭാഗത്തുനിന്നുണ്ടായ സൈബർ ആക്രമണവും മാനസിക പീഡനവുമാണ് ഹരീഷിനെ ഈ കട്ടടുപ്പത്തിലേക്ക് നയിച്ചതെന്ന് ഹരീഷിന്റെ പിതാവ് ആരോപിക്കുന്നു.
-
ഹരീഷ് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നുവെന്നാരോപിച്ച് ജെയ്സൺ സാമുവലും മറ്റു ചിലരും സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി ടാർഗെറ്റ് ചെയ്തിരുന്നു.
-
ഇതിന്റെ ഫലമായി ഹരീഷിന്റെ പ്രധാന ഇൻസ്റ്റഗ്രാം അക്കൗണ്ടും യൂട്യൂബ് ചാനലുകളും മെറ്റ ഉൾപ്പെടെയുള്ള പ്ലാറ്റ്ഫോമുകൾ ബ്ലോക്ക് ചെയ്യുകയോ ഡിസേബിൾ ചെയ്യുകയോ ചെയ്തിരുന്നു.
-
പുതിയ അക്കൗണ്ടുകൾ തുടങ്ങി വീണ്ടും വീഡിയോകൾ ചെയ്തുതുടങ്ങിയെങ്കിലും, കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു ഹരീഷ് എന്ന് കുടുംബം വ്യക്തമാക്കി. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് കുടുംബം ആവശ്യപ്പെടുന്നു.
സിഇഒയുടെ പ്രതികരണവും പൊലീസിന്റെ നടപടിയും
അതിനിടെ, ഹരീഷ് തെറ്റായ സാമ്പത്തിക വിവരങ്ങളാണ് ജനങ്ങളിലേക്ക് എത്തിച്ചിരുന്നതെന്നും, അത് ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് എതിർപക്ഷത്തിന്റെ വാദം. ഹരീഷിന്റെ മരണവുമായി ബന്ധപ്പെട്ട് കാനത്തൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ഇരുവിഭാഗങ്ങളും ഉന്നയിക്കുന്ന ആരോപണങ്ങളും ഡിജിറ്റൽ തെളിവുകളും പരിശോധിച്ചുവരികയാണെന്നും സമഗ്രമായ അന്വേഷണം നടക്കുമെന്നും പൊലീസ് അറിയിച്ചു. ഫിനാൻസ് ഇൻഫ്ലുവൻസർമാരും ക്രിയേറ്റർമാരും തമ്മിലുള്ള സൈബർ പോരും ഭീഷണികളും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ സഹായത്തിനായി ദിശ ഹെൽപ്ലൈൻ നമ്പറിൽ (1056, 0471-2552056) അല്ലെങ്കിൽ സ്നേഹ ഹെൽപ്ലൈനിൽ (044-24640050) ബന്ധപ്പെടുക.)
Tags: Finance With Harish Suicide, V Harish Finfluencer Chennai, Jason Samuel Zemuria Inc, Cyberbullying India News, Malayalam News, Crime News Tamil Nadu
News Tag Live യുട്യൂബ് ചാനല് Subscribe ചെയ്യുക




