21
Oct 2026
Wed
21 Oct 2026 Wed
CMRL Exalogic Case High Court Order FIR Pinarayi Veena Riyas

സിഎംആര്‍എല്‍-എക്‌സാ ലോജിക്ക് മാസപ്പടി കേസില്‍ മുന്‍മുഖ്യമന്ത്രി പിണറായി വിജയനെതിരേ വിജിലന്‍സ് അന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവ് തള്ളി സുപ്രിം കോടതി. പ്രാഥമിക അന്വേഷണം നടത്താതെ കേസടുക്കുന്നത് ശരിയല്ലെന്ന നിലപാടാണ് സുപ്രിം കോടതിയുടേത്. ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ അപ്പീല്‍ നല്‍കാത്തതിന് സര്‍ക്കാരിനെ വിമര്‍ശിക്കാനും സുപ്രിം കോടതി മടിച്ചില്ല.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഹൈക്കോടതി സിംഗിള്‍ ബെഞ്ച് എന്തൊക്കെ കാരണം കൊണ്ടാണോ കേസെടുക്കണമെന്ന് പറഞ്ഞത്, അതെല്ലാം തള്ളിക്കൊണ്ടാണ് സുപ്രിം കോടതി ഉത്തരവ്. പിണറായി വിജയനെ കേള്‍ക്കാതെ കേസെടുത്തത് ശരിയല്ലെന്ന നിരീക്ഷണവും സുപ്രിം കോടതി മുന്നോട്ട് വച്ചു. കേസ് ഡിവിഷന്‍ ബെഞ്ചിന് വിട്ടുകൊണ്ടാണ് ഉത്തരവ്. കേസില്‍ മനസര്‍പ്പിച്ച് തീരുമാനമെടുക്കണമെന്നാണ് ഉത്തരവ്. കേസിന്റെ മെറിറ്റിലേക്ക് കടക്കുന്നില്ലെന്നും സുപ്രിം കോടതി വ്യക്തമാക്കി.

വിജിലൻസ് കേസ് എടുക്കാനുള്ള കേരള ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്താണ് പിണറായി വിജയൻ, ടി വീണ, മുഹമ്മദ് റിയാസ് ഉൾപ്പെടെയുള്ളവർ സുപ്രീംകോടതിയിലെത്തിയത്. ആരോപണ വിധേയരെ കേൾക്കാതെയുള്ള ഹൈക്കോടതി സിം​ഗിൾ ബെഞ്ച് ഉത്തരവിൽ ഇടപെടാൻ നേരത്തെ ഡിവിഷൻ ബെഞ്ച് വിസമ്മതിച്ചിരുന്നു. പിന്നാലെയാണ് അപ്പീലുമായി പിണറായിയും കുടുംബവും സുപ്രീംകോടതിയിലെത്തിയത്. കേസിൽ മുതിർന്ന രാഷ്ട്രീയ നേതാവായ പിണറായി വിജയന്‍റെ അറസ്റ്റിന് സാധ്യതയുണ്ടെന്നതിനാൽ ഹർജി വേ​ഗം പരി​ഗണിക്കണമെന്ന് പിണറായി വിജയന്‍റെ അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് സുപ്രീം കോടതി ദസറ അവധിക്കാലത്ത് പ്രത്യേക ബെഞ്ച് രൂപീകരിച്ചത്. പിണറായി ഉൾപ്പെടെ എല്ലാ കക്ഷികളും നൽകിയ ഹർജികളും കോടതി പരി​ഗണിച്ചു.

Tags: CMRL Exalogic Case Supreme Court, Pinarayi Vijayan Vigilance Inquiry, Kerala High Court Single Bench Order, Veena Vijayan Exalogic News, Malayalam News, Political News Kerala

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക