17
Oct 2026
Sat
17 Oct 2026 Sat
couples committed suicide in Thrissur

കുടുംബത്തിന് ബാധ്യതയാവാനില്ലെന്ന് ആത്മഹത്യാ കുറിപ്പെഴുതിവച്ച് ദമ്പതികൾ ജീവനൊടുക്കി. തൃശൂർ കോടന്നൂർ പുത്തൻവെട്ടുവഴിയിൽ ആണ് സംഭവം. വടക്കേപുരക്കൽ വീട്ടിൽ സത്യൻ (66), ഭാര്യ കുമാരി (59) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരും രോഗ ബാധിതരായി ഏറെ നാളായി ചികിത്സയിലായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വീട്ടിൽ നിന്നു കണ്ടെടുത്ത ആത്മഹത്യ കുറിപ്പിലാണ് കുടുംബത്തിനു ബാധ്യതയാവാതിരിക്കാൻ ജീവിതം അവസാനിപ്പിക്കുന്നു എന്ന് ഇരുവരും വ്യക്തമാക്കിയത്. ദമ്പതികളുടെ മകനും മരുമകളും ചോറ്റാനിക്കര ക്ഷേത്രത്തിൽ പോയി തിരികെ വന്നപ്പോഴാണ് വീടിന്റെ ഒരു ഭാഗത്ത്‌ ഇരുവരെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.
(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)

ALSO READ: രാത്രി നൂഡില്‍സ് കഴിച്ച് കിടന്നു; ദമ്പതികളും മൂന്ന് കുട്ടികളുമടക്കം ഒരേ കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചനിലയില്‍

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക