08
Nov 2026
Sun
08 Nov 2026 Sun
Kochi Doctor Assault Case Dr Johnson J Varghese Rape Complaint

കൊച്ചി: നഗരത്തെ നടുക്കിയ ഡോക്ടർ മർദ്ദന കേസിൽ വൻ ട്വിസ്റ്റ്. കൊച്ചിയിലെ ഫ്ലാറ്റിൽ വിളിച്ചുവരുത്തി നടിയും സംഘവും തന്ന ആക്രമിച്ചുവെന്ന് ഇൻഫോപാർക്ക് പോലീസിൽ പരാതി നൽകിയ ആസ്റ്റർ മെഡിസിറ്റിയിലെ സീനിയർ റേഡിയോളജിസ്റ്റ് ഡോ. ജോൺസൺ ജെ. വർഗീസിനെതിരെ ബലാത്സംഗ കേസ്. പീഡന പരാതിക്ക് പിന്നാലെ ഇൻഫോപാർക്ക് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയതോടെ ഡോക്ടർ ഒളിവിൽ പോയി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അതേസമയം, കേസുകളുടെയും ആരോപണങ്ങളുടെയും പശ്ചാത്തലത്തിൽ ഡോ. ജോൺസൺ ജെ. വർഗീസിനെ ആസ്റ്റർ മെഡിസിറ്റി ആശുപത്രി മാനേജ്‌മെന്റ് സേവനത്തിൽ നിന്നും പിരിച്ചുവിട്ടു.

മർദ്ദനക്കേസിന് പിന്നാലെ എത്തിയ ഗുരുതര ആരോപണം

തമിഴ്, മലയാളം സിനിമാ നടി അതുല്യ ചന്ദ്രയും (Athulya Chandra) സുഹൃത്തുക്കളും ചേർന്ന് തന്നെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി ക്രൂരമായി മർദ്ദിക്കുകയും 6 കോടി രൂപ ആവശ്യപ്പെടുകയും ചെയ്തു എന്നായിരുന്നു ഡോക്ടറുടെ പരാതി. ഈ പരാതിയിൽ നടിയെയും കൂട്ടാളികളെയും പോലീസ് മുൻപ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഈ സംഭവത്തെക്കുറിച്ചുള്ള വിശദമായ അന്വേഷണത്തിലാണ് മർദ്ദനത്തിന് പിന്നിലെ യഥാർത്ഥ കാരണം വെളിപ്പെടുന്നത്.

കേസിലുൾപ്പെട്ട യുവതികളിലൊരാളെ ഡോക്ടർ മുൻപ് ലൈംഗികമായി പീഡിപ്പിച്ചതിന്റെ വൈരാഗ്യമാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. തുടർന്ന് ഇരയായ യുവതി ഇൻഫോപാർക്ക് പോലീസിൽ നൽകിയ ബലാത്സംഗ പരാതിയിലാണ് ഡോക്ടർക്കെതിരെ കേസെടുത്തിട്ടുള്ളത്. 6 കോടി രൂപ ബ്ലാക്ക്‌മെയിൽ ചെയ്ത് ആവശ്യപ്പെട്ടെന്ന ഡോക്ടറുടെ മുൻ ആരോപണം എഫ്.ഐ.ആറിൽ പരാമർശിച്ചിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി.

ലഹരി ഉപയോഗവും മരുന്നും; ആസ്റ്റർ മെഡിസിറ്റിയിലെ നിഗൂഢതകൾ

ആശുപത്രിയിലെ സഹപ്രവർത്തകരായ വനിതാ ഡോക്ടർമാരെയും ജീവനക്കാരെയും അടക്കം ലൈംഗിക വസ്‌തുവായി മാത്രം കണ്ടിരുന്നയാളാണ് ഇയാളെന്നാണ് ഇൻഫോപാർക്ക് പോലീസിന് ലഭിക്കുന്ന സൂചനകൾ. സ്വയം ലഹരിമരുന്നുകൾ ഉപയോഗിക്കുകയും ഇരകളാക്കുന്ന സ്ത്രീകൾക്ക് മയക്കുമരുന്ന് നൽകിയ ശേഷം ലൈംഗിക ചൂഷണത്തിന് വിധേയനാക്കുകയും ചെയ്യുന്നത് ഇയാളുടെ രീതിയായിരുന്നുവെന്ന് ആശുപത്രി ജീവനക്കാർക്കിടയിൽ സംസാരമുണ്ട്.

ഡോക്ടറുടെ ലൈംഗിക ശല്യം സഹിക്കാനാവാതെ മുൻപ് പല വനിതാ ഡോക്ടർമാരും ജോലി ഉപേക്ഷിച്ചു പോയിട്ടുണ്ടെന്നും വിവരങ്ങളുണ്ട്. സംഭവം മാധ്യമശ്രദ്ധ നേടിയതോടെ കൂടുതൽ വനിതകൾ ഇയാൾക്കെതിരെ പരാതിയുമായി മുന്നോട്ടുവരാൻ സാധ്യതയുണ്ട്.

ഡോക്ടർക്കായി തിരച്ചിൽ ഊർജ്ജിതം

അറസ്റ്റ് ഭയന്ന് നാടുവിട്ട ഡോ. ജോൺസണായി ഇൻഫോപാർക്ക് പോലീസ് തിരച്ചിൽ ശക്തമാക്കി. ഇയാളുടെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഡോക്ടറുടെ മുൻകാല ഇടപാടുകളും സാമ്പത്തിക കാര്യങ്ങളും പോലീസ് വിശദമായി പരിശോധിച്ചുവരികയാണ്. ഒരു പ്രമുഖ ആശുപത്രിയിലെ സീനിയർ ഡോക്ടർ പ്രതിസ്ഥാനത്ത് വന്നതോടെ കൊച്ചിയിലെ മെഡിക്കൽ രംഗത്തും വിഷയം വലിയ ചർച്ചയായിരിക്കുകയാണ്.

Tags: Dr Johnson J Varghese, Kochi Doctor Assault Case, Athulya Chandra Case, Aster Medcity Kochi, Info Park Police Station, Kerala Crime News, News Malayalam

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക