കേരള മൈനിങ് ആന്റ് ക്രഷിങ് ഓണേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എംകെ ബാബു മുസ്ലിം ലീഗില്‍ ചേര്‍ന്നു. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി തങ്ങളുടെ വീട്ടിലെത്തി മെമ്പര്‍ഷിപ്പ് സ്വീകരിച്ചു. മുസ്ലിം ലീഗിന്റെ മതേതര പാരമ്പര്യവും ജീവകാരുണ്യ രംഗത്തെ മഹത്തായ പ്രവര്‍ത്തനവുമാണ് തന്നെ ലീഗിലേക്ക് ആകര്‍ഷിച്ചതെന്ന് ബാബു പറഞ്ഞു.
|
ദീര്‍ഘകാലം സിപിഎം അംഗവും ബ്രാഞ്ച് സെക്രട്ടറിയുമായിരുന്നു എംകെ ബാബു. ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ കോഴിക്കോട് ജില്ലാ നേതൃത്വത്തിലുമുണ്ടായിരുന്നു. സിപിഎം രാഷ്ട്രീയത്തിലുണ്ടായ വ്യതിചലനമാണ് ലീഗില്‍ ചേരാന്‍ പ്രേരിപ്പിച്ചതെന്ന് എംകെ ബാബു അവകാശപ്പെട്ടു.
അതേസമയം, സര്‍ക്കാര്‍ ഭൂമിയിലുള്ള ഖനനത്തിന് അനുമതിയില്‍ ഇളവ് നല്‍കിയ ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തുവന്നിതിന് പിന്നാലെയാണ് ആ രംഗത്തുള്ള എംകെ ബാബുവിന്റെ പാര്‍ട്ടി മാറ്റമെന്നത് ശ്രദ്ധേയമാണ്. എന്നാല്‍, സര്‍ക്കാരിന്റെ ഈ തീരുമാനവുമായി താന്‍ ലീഗില്‍ ചേര്‍ന്നതിന് ഒരു ബന്ധവുമില്ലെന്ന് അദ്ദേഹം പറഞ്ഞു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





