ക്വാലാലംപൂര്‍: എഎഫ്സി അണ്ടര്‍-17 ഏഷ്യന്‍ കപ്പ് 2027 യോഗ്യതാ മത്സരത്തില്‍ പലസ്തീനെ 4-1ന് തകര്‍ത്ത് ഇന്ത്യന്‍ കൗമാരപ്പട. കനത്ത മഴയെയും പലസ്തീന്‍ താരങ്ങളുടെ ഭാഗത്തുനിന്നുണ്ടായ പ്രകോപനപരമായ പെരുമാറ്റത്തെയും അതിജീവിച്ചാണ് മെഹ്റാജുദ്ദീന്‍ വാഡൂ പരിശീലിപ്പിക്കുന്ന ‘ബ്ലൂ കോള്‍ട്ട്‌സ്’ ഗ്രൂപ്പ് ഇ-യിലെ അപരാജിത കുതിപ്പ് തുടര്‍ന്നത്.
|
വിജയത്തോടെ തുടര്‍ച്ചയായ മൂന്ന് മത്സരങ്ങളില്‍ നിന്ന് 9 പോയിന്റുമായി ഇന്ത്യ ഗ്രൂപ്പില്‍ ഒന്നാമതാണ്. മറ്റൊരു മത്സരത്തില്‍ ആതിഥേയരായ മലേഷ്യ 10-0ന് ഗ്വാമിനെ തകര്‍ത്തതോടെ, വെള്ളിയാഴ്ച (നവംബര്‍ 20) മലേഷ്യക്കെതിരെ നടക്കുന്ന അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഒരു സമനില നേടിയാല്‍ ഇന്ത്യയ്ക്ക് ചരിത്രത്തിലെ 11-ാം അണ്ടര്‍-17 ഏഷ്യന്‍ കപ്പിന് യോഗ്യത നേടാം.
വംശീയാധിക്ഷേപവും ചുവപ്പ് കാര്‍ഡും
മത്സരഫലത്തേക്കാളുപരി പലസ്തീന്‍ താരങ്ങളുടെ കായികമാന്യതയ്ക്ക് നിരക്കാത്ത പെരുമാറ്റമാണ് സമൂഹമാധ്യമങ്ങളിലും ഫുട്‌ബോള്‍ ലോകത്തും വലിയ ചര്‍ച്ചയായത്. മത്സരത്തിനിടെ പലസ്തീന്‍ ടീമിന്റെ 19-ാം നമ്പര്‍ താരം ഇന്ത്യന്‍ ക്യാപ്റ്റന്‍ ഡല്ലാമൗണ്‍ ഗാങ്ടെയ്ക്ക് നേരെ വംശീയാധിക്ഷേപം നിറഞ്ഞ ആംഗ്യം(നിന്നെ നാറുന്നു എന്ന രീതിയില്‍) കാണിക്കുന്നതിന്റെ ദൃശ്യങ്ങള്‍ തത്സമയ സംപ്രേഷണത്തില്‍ പതിഞ്ഞു. സംഭവം വ്യക്തമായിട്ടും റഫറി നടപടിയെടുക്കാതിരുന്നത് കടുത്ത പ്രതിഷേധത്തിന് ഇടയാക്കി.
Seriously?????? 😡😡😡
Palestine’s No. 19 allegedly makes a racist gesture towards India U17 captain Gangte, yet the referee chooses to look the other way.
The AFC cannot let this slide. An immediate investigation and strict action are needed!!!! https://t.co/9OgGqss2qc
— The Khel India (@TheKhelIndia) November 17, 2026
എട്ടാം മിനിറ്റില്‍ ഇന്ത്യ നേടിയ ആദ്യ ഗോളിന് വഴിയൊരുക്കിയ പിഴവ് വരുത്തിയതിന്റെ നിരാശയിലായിരുന്ന പലസ്തീന്‍ താരം മുഹമ്മദ് ജംഹൂര്‍ 10-ാം മിനിറ്റില്‍ തന്നെ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. ഇന്ത്യന്‍ താരം രാജ് സിങ് വാഹെങ്ബാമിനെ അപകടകരമായി ഫൗള്‍ ചെയ്തതിനും നിലത്തുവീണ താരത്തെ ചവിട്ടിയതിനുമാണ് റഫറി നേരിട്ട് ചുവപ്പ് കാര്‍ഡ് നല്‍കിയത്. ഇതോടെ 80 മിനിറ്റോളം 10 പേരുമായാണ് പലസ്തീന്‍ കളിച്ചത്.
THIS IS BEYOND DISGRACEFUL!!!!! 🤬
A Palestinian player makes a dangerous challenge on an Indian player, followed by a deliberate-looking stamp on his arm and a kick that could have caused a serious injury.
And the audacity to play the victim after being shown a RED CARD 🛑🤷 https://t.co/V90DOoYL3b
— The Khel India (@TheKhelIndia) November 17, 2026
പരാതി നല്‍കാന്‍ എഐഎഫ്എഫ്; മാപ്പ് പറഞ്ഞ് പലസ്തീന്‍ പരിശീലകന്‍
ഇന്ത്യന്‍ ക്യാപ്റ്റനെതിരായ വംശീയാധിക്ഷേപ സംഭവത്തില്‍ ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന് (AFC) ഔദ്യോഗികമായി പരാതി നല്‍കുമെന്ന് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ (AIFF) വ്യക്തമാക്കി. അതേസമയം, മത്സരശേഷം പലസ്തീന്‍ പരിശീലകന്‍ യൂസഫ് ഷര്‍ബാജി ചുവപ്പ് കാര്‍ഡ് സംഭവത്തില്‍ പരസ്യമായി മാപ്പ് പറഞ്ഞു.
എന്നാല്‍, വംശീയാധിക്ഷേപ ആരോപണത്തില്‍, കനത്ത മഴ കാരണം ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുന്നതായി സഹതാരത്തോട് ആംഗ്യം കാണിച്ചതാണെന്നും അല്ലാതെ ഇന്ത്യന്‍ ക്യാപ്റ്റനെ അപമാനിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നുമാണ് പലസ്തീന്‍ ടീം മാനേജര്‍ മുഹമ്മദ് ജോമ അല്‍-അരൂരി വിശദീകരിച്ചത്. പിന്നീട് താരം ഗാങ്ടെയെ നേരില്‍ കണ്ട് ക്ഷമാപണം നടത്തിയതായും അദ്ദേഹം അറിയിച്ചു.
രണ്ട് മണിക്കൂര്‍ മഴ മുടക്കിയ മത്സരത്തില്‍ ഇന്ത്യയുടെ ഗോള്‍മഴകളിയുടെ തുടക്കം മുതല്‍ മികച്ച പ്രെസ്സിംഗ് പുറത്തെടുത്ത ഇന്ത്യ എട്ടാം മിനിറ്റില്‍ തന്നെ മുന്നിലെത്തി. ഗാങ്ടെയുടെ സമ്മര്‍ദ്ദത്തില്‍ പലസ്തീന്‍ താരം മുഹമ്മദ് ജംഹൂര്‍ ഗോള്‍കീപ്പര്‍ക്ക് നല്‍കിയ ദുര്‍ബലമായ ബാക്ക് പാസ് പിടിച്ചെടുത്ത ഋഷികേശ് മാനവതി നല്‍കിയ ക്രോസില്‍ നിന്ന് കാംഗൗഹാവോ ഡൗംഗല്‍ അനായാസം വലകുലുക്കി.
എന്നാല്‍ 32-ാം മിനിറ്റില്‍ ലഭിച്ച പെനല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് പലസ്തീന്‍ ക്യാപ്റ്റന്‍ യാസന്‍ ഖലീഫ സമനില പിടിച്ചു (1-1). ആദ്യ പകുതിക്ക് ശേഷം കനത്ത മഴ പെയ്തതോടെ ഗ്രൗണ്ടില്‍ വെള്ളം കെട്ടിനില്‍ക്കുകയും രണ്ട് മണിക്കൂറിലധികം മത്സരം നിര്‍ത്തിവെക്കുകയും ചെയ്തു.
| ഗോൾ നേടിയ താരം | സമയം (മിനിറ്റ്) | സ്കോർ നില |
| കാംഗൗഹാവോ ഡൗംഗൽ (ഇന്ത്യ) | 8′ | 1 – 0 |
| യാസൻ ഖലീഫ (പലസ്തീൻ – പെനൽറ്റി) | 32′ | 1 – 1 |
| മുകുന്ദോ സിങ് നിങ്തൗജാം (ഇന്ത്യ) | 52′ | 2 – 1 |
| ഡല്ലാമൗൺ ഗാങ്‌ടെ (ഇന്ത്യ) | 59′ | 3 – 1 |
| സോറംദിന്താര ലാൽഹുൻമാവിയ (ഇന്ത്യ) | 89′ | 4 – 1 |
കളിയുടെ അവസാന മിനിറ്റില്‍ സോറംദിന്താര കൂടി ലക്ഷ്യം കണ്ടതോടെ ഇന്ത്യയുടെ വിജയം 4-1ന് പൂര്‍ണ്ണമായി. ആദ്യ മത്സരത്തില്‍ സിംഗപ്പൂരിനെയും രണ്ടാം മത്സരത്തില്‍ ഗ്വാമിനെ 12-0നും തകര്‍ത്ത ഇന്ത്യ, ഇനി വെള്ളിയാഴ്ച നടക്കുന്ന മലേഷ്യക്കെതിരായ കലാശപ്പോരാട്ടത്തിന് ഒരുങ്ങുകയാണ്.
Tags: India U17 Football, India vs Palestine U17, AFC U17 Asian Cup 2027 Qualifiers, Dallalmuon Gangte, AIFF Complaint, Football Racism Row, Sports News Malayalam, Malayalam News
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





