മക്ക ഹറം പള്ളിയിൽ ഇനിമുതൽ ഖുർആൻ പാരായണം ചെയ്യാനും ബാങ്ക് വിളിക്കാനും റോബോട്ട്. തീർഥാടകരെ സഹായിക്കാൻ നിർമിതബുദ്ധി റോബോട്ടുകളെ ഉപയോഗപ്പെടുത്താനുള്ള അധികൃതരുടെ തീരുമാനപ്രകാരമാണിത്. ഇമാമുമാരുടെയും മുഅദ്ദിൻമാരുടെയും സന്ദേശം തീർഥാടകരെ അറിയിക്കുന്നതും റോബോട്ടുകളുടെ കടമയാണ്.
|
വിഷൻ 2030, പ്രസിഡൻഷ്യൽ സ്ട്രാറ്റജിക് പ്ലാൻ 2-24 എന്നിവയ്ക്കനുസൃതമായി വികസിപ്പിച്ചതാണ് റോബോട്ടുകളെന്ന് ഇരുഹറമുകളെയും ജനറൽ പ്രസിഡന്റായ ശൈഖ് അബ്ദുൽ റഹ്മാൻ അൽ സുദൈസ് അറിയിച്ചു. ഇരുഹറമുകളിലും എത്തുന്ന തീർഥാടകർക്ക് പരമാവധി സേവനം നൽകുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
അടുത്ത കാലങ്ങളിലായി ഹറമുകൾ വൃത്തിയാക്കുന്നതിനും അണുനശീകരണം നടത്തുന്നതിനും കഅബയുടെ മുകൾഭാഗം വൃത്തിയാക്കുന്നതിനുമൊക്കെ അധികൃതർ റോബോട്ടുകളെ നിയോഗിച്ചിരുന്നു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



